0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 137.8K

നന്നായി ഇരുട്ടി .. അവൾ കർട്ടൻ വലിച്ചിട്ടു ..

:- ടാ , നീ അങ്ങോട്ടിരിക്ക് .. അവൾ സീറ്റിന്റെ തുമ്പത്തേക്ക് കൈ നീട്ടി പറഞ്ഞു ..

ഞാൻ നീങ്ങി ഇരുന്നു ..അവൾ മുട്ട് കുത്തി ഇരുന്ന് തിരിഞ്ഞു , ശേഷം തല എന്റെ മടിയിലേക്ക് വെച്ച് കിടന്നു ..

ഞാനവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു ..

:- ഉറക്കം വരുന്നോ ?

:- എവിടെ .. നന്നായി ഉറങ്ങിയതല്ലേ ..

ഞങ്ങൾ ഫോണെടുത്ത് പണി തുടങ്ങി .. എട്ടുമണി ആയി കാണും , അവളുടെ ഉപ്പ വിളിച്ചു .. കുറച്ചു നേരെ സംസാരിച്ച ശേഷം അവൾ വീണ്ടും ഫോണിൽ തോണ്ടി ഇരുന്നു , ഓഫീസിലെ കാര്യങ്ങൾ ആണെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ഫോണിൽ നോക്കി തോണ്ടാൻ തുടങ്ങി ..

കുറെ കഴിഞ്ഞപ്പോൾ അവൾ ഫോൺ ലോക്ക് ചെയ്തു .. എന്റെ ഫോണും വാങ്ങി ലോക്ക് ചെയ്ത ശേഷം സീറ്റിലേക്കിട്ടു ...

:- എട്ടുമണി ആവാനായെടാ ..

:- ഉം ..

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി കിടന്നു ..

:- എത്ര പെട്ടന്നാല്ലെ ..

:- എന്ത് ?

:- ഇതെല്ലം സംഭവിച്ചെ .

:- അതെ , കണ്ണ് തുറന്ന് അടച്ച സമയമേ എടുത്തുള്ളൂ തോന്നുന്നു ..

:- അതെ .. ടാ ,ശെരിക്കും അന്ന് എന്നെ വിയർപ്പ് മണത്തിരുന്നോ ?

:- ഇല്ല പിന്നെ .. നന്നായി മണത്തിരുന്നു

:- ആണല്ലേ .. ഞാൻ നീ അന്ന് എന്നെ വട്ടു പിടിപ്പിച്ചതാണെന്നാ കരുതിയെ ..

💬 Comments

View all comments