0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5463
സിറ്റിംഗ് റൂമിൽ പോയിരുന്നു ടിവി ഒക്കെ കാണാം, വൈകുന്നേരം ബാൽക്കണിയിൽ പോയി കാറ്റും കൊണ്ടിരിക്കാം.
ദേവൂന് ഇതിനിടയിൽ സ്കൂളിൽ നിന്ന് വിളി വന്നു തുടങ്ങിയിരുന്നു, നല്ല തിരക്കുള്ള സമയം ആയത് കൊണ്ട് ലീവ് അധികം നീട്ടാനും സാധിക്കില്ല, ദേവു ജോലി റിസൈൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ റോഷനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കി. അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി ഇന്ന് തൊട്ട് എന്നെ നോക്കേണ്ട ഉത്തരവാദിത്വത്തിന്റെ ബാറ്റൺ റോഷന് കൈമാറിയിട്ട് ദേവു ജോലിക്ക് പോയി തുടങ്ങുകയാണ്. അവൻ എന്തായാലും ഞാൻ ഇല്ലാത്തത് കൊണ്ട് ക്ലാസ്സിൽ കയറാതെ വെടി വെച്ചും കള്ള് കുടിച്ചും ഒക്കെ അടിച്ച് പൊളിച്ചു നടക്കുകയാണ്, അങ്ങനെ ഞാൻ ഇവിടെ പെട്ട് ഇരിക്കുമ്പോൾ അവൻ അധികം സുഖിച്ചു നടക്കേണ്ട...... ### രാവിലെ ദേവു പോവുന്നതിനു തൊട്ട് മുന്നെ റോഷൻ എത്തി... അവന് മരുന്നുകളുടെ വിവരങ്ങൾ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തിട്ട് ദേവു പോയി. “ഡാ..... രണ്ട് ബിയർ വാങ്ങി അടിച്ചാലോ??” ദേവു പുറത്തേക്ക് ഇറങ്ങിയതും റോഷൻ ചോദിച്ച ആദ്യ കാര്യം ഇതാണ്.... “പ്ഫാ...... എനിക്ക് വേണ്ട...... .ഞാൻ നിർത്തി” “ഓ...... പറയുന്നത് കേട്ട വിചാരിക്കും ഓൻ വല്യ കാട്ടു കുടിയൻ ആണെന്ന്, നിർത്താൻ നീ അതിന് എന്നാ മൈരേ തുടങ്ങിയത്, ആകെ ഒരു ദിവസം ഒന്ന് മണപ്പിച്ച് നോക്കി... എന്നിട്ട് അന്ന് മൊത്തം ഞാൻ താങ്ങി നടക്കേണ്ടിയും വന്നു” “ഓ... നമ്മക്ക് നിന്റെ അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല, നീ വേണമെങ്കിൽ പോയി വാങ്ങി പോര്, എനിക്ക് വേണ്ട” ഹ..... കേൾക്കേണ്ട താമസം റോഷൻ പോയി രണ്ട് ബിയറും വാങ്ങി വന്നു....... റോഷൻ ബിയറും വാങ്ങി വന്നിരുന്നു അടി തുടങ്ങിയപ്പോഴാണ് ചിത്രയുടെ മാസ്സ് എൻട്രി, അവൾ പെട്ടെന്ന് കയറി വന്നത് കൊണ്ട് എടുത്ത് മാറ്റാനുള്ള സമയം കിട്ടിയില്ല, ഞാൻ ഇരുന്ന് അവൻ ടച്ചിങ്‌സ് ആയിട്ട് വാങ്ങിയ ബീഫും തിന്ന് ഇരിക്കുകയായിരുന്നു “ആ..... ഇതാണോ ഇവിടെ പരിപാടി..... ആ മോനെ ഞാൻ ദേവു വന്ന പറഞ്ഞ് കൊടുക്കാ” കയറി വന്ന പാടേ അവൾ എന്നെ ഭീഷണി

💬 Comments

View all comments