Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
പെടുത്താൻ തുടങ്ങി
“അയ്യോ..... എന്റെ പൊന്നു മോളേ ചതിക്കരുത്, ഞാൻ ഈ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല”
“ഹാ..... കൂട്ടു പ്രതി ആയാലും മതി....... ഞാൻ പറഞ്ഞു കൊടുക്കും മോനെ”
“ഏതാടാ ഈ സാധനം”
കയറി വന്ന പാടെ ഉള്ള ചിത്രയുടെ ഞെട്ടിക്കൽ അത്ര ഇഷ്ടപ്പെടാതെ റോഷന്റെ പുച്ഛത്തോടെയുള്ള സംശയം
സത്യം പറഞ്ഞാൽ എനിക്ക് അവന്റെ ആ ചോദ്യം കേട്ട് ചിരി അടക്കാൻ സാധിച്ചില്ല, ഞാൻ പൊട്ടിച്ചിരിച്ചു.......
എന്റെ ചിരി കൂടെ കണ്ടപ്പോൾ അവൾക്കു ദേഷ്യം കയറി തുടങ്ങി, അവൾ എന്റെ തലക്കിട്ട് ഒരു കോട്ടും തന്നിട്ട് സോഫയിൽ എന്റെ അടുത്ത് ഇരുന്നു...
“ഇത് അപ്പുറത്തെ ഫ്ലാറ്റിൽ പുതിയതായി വന്ന എന്റെ ചിത്ര കുട്ടി”
ഇപ്പോഴും അവളെ ഒരു സംശയത്തോടെ നോക്കുന്ന റോഷന്റെ എടുത്ത് ഞാൻ പറഞ്ഞു
“ഓ..... അയൽവാസി ദരിദ്രവാസി ലേ”
റോഷന്റെ ഉടനെയുള്ള മറുപടി
“ആ.... ഏറെ കുറെ......”
ഹഹഹ...... ഞാനും റോഷനും ചിരി തുടങ്ങി....
“ഞാൻ പോവാ”
ദേഷ്യം പിടിച്ച് പെണ്ണ് എഴുന്നേറ്റ് പോവാൻ തുടങ്ങി
“ഹ അവിടെ ഇരിക്ക് മോളേ...... അവൻ ഒരു തമാശ പറഞ്ഞതല്ലേ”
ചിത്രയെ പിടിച്ചു സോഫയിൽ തന്നെ ഇരുത്തി കൊണ്ട് ഞാൻ പറഞ്ഞു....
“ആ..... ഇവനെ നീ പരിചയ പെട്ടില്ല ലോ..... ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് റോഷൻ”
ഞാൻ റോഷനെ ചൂണ്ടി കൊണ്ട് ചിത്രയോട് പറഞ്ഞു
“ഓ.... നിന്റെ ഫ്രണ്ട് ആയിരുന്നോ.... ഞാൻ കരുതി ദേവു ജോലിക്ക് പോവാൻ തുടങ്ങിയതു കൊണ്ട് ഹോം നഴ്സിനെ നിർത്തിയതാന്ന്”
റോഷനിട്ട് താങ്ങാൻ കിട്ടിയ അവസരം ചിത്രയും പാഴാക്കിയില്ല.....
പിന്നെ ഉച്ചയ്ക്ക് അമ്മു വരുന്നത് വരെ ഞങ്ങൾ മൂന്നുപേരും കാർഡ്‌സ് കളിച്ചും കഥപറഞ്ഞും തള്ളിനീക്കി, അമ്മു വന്നു കുറച്ച് കഴിഞ്ഞപ്പോൾ റോഷൻ പോയി
പിന്നെ വൈകുന്നേരം ദേവു വരുന്നത് വരെ ഞങ്ങൾ ടിവിയുടെ മുന്നിലായിരുന്നു
ദേവു വരുമ്പോൾ അമ്മുവും ചിത്രയും എന്റെ ഇരുവശത്തും ഇരുന്ന് ടിവി കാണുകയാണ്, എന്റെ കൈ കോർത്തു പിടിച്ച് തോളിൽ ചാരിയാണ് ചിത്രയുടെ ഇരുപ്പ്.
കയറി വന്നപ്പോൾ ആ ഇരുത്തം കണ്ട് ഒരു നിമിഷം ദേവൂന്റെ മുഖം
💬 Comments
View all comments