Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
മുഖം ആകെ വിളറി വെളുത്ത്, ആ മനസ്സിൽ അനുഭവിക്കുന്ന വിഷമം ആ മുഖത്തു എടുത്ത് കാണിക്കുന്നുണ്ട്..... വിഷമം മറച്ചു വെക്കാൻ ദേവു നന്നേ കഷ്ടപ്പെടുന്നത് ഞാൻ മനസിലാക്കി, ഇത് തന്നെ ആയിരുന്നു എന്റെ പ്ലാൻ, അറ്റ്ലീസ്റ്റ് ദേവൂന് എന്നെ ഇഷ്ടമാണെന്നു എനിക്ക് നൂറ് ശതമാനം ഉറപ്പിക്കാൻ ആ മുഖത്തേക്ക് ഇപ്പോ ഒന്ന് നോക്കിയ മാത്രം മതി. ദേവുന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ച ആ മനസ്സിൽ എന്താണോ അത് കൃത്യമായി ആ മുഖത്തു എഴുതി വച്ചിട്ടുണ്ടാവും, സന്തോഷം ആയാലും സങ്കടം ആയാലും ഭയം ആയാലും ഒക്കെ, മറ്റുള്ളവർക്ക് മനസ്സിലാകുമോ എന്ന് അറിയില്ല പക്ഷെ എനിക്ക് അത് വ്യക്തമായി മനസിലാക്കാൻ സാധിക്കും, ഇപ്പോ എന്നോടുള്ള ഇഷ്ടം തന്നെ അത്രമാത്രം ഞാൻ അറിയരുതെന്ന് ആഗ്രഹിച്ചിട്ടും ഇടയ്ക്ക് ആ മുഖത്തു നോക്കുമ്പോൾ എനിക്ക് ഓരോ സൂചന കിട്ടിയിരുന്നു, ഇപ്പൊ അത് പൂർണമായി എനിക്ക് സ്ഥിരീകരിക്കാൻ സാധിച്ചു.
“ദേവു എന്താ ഒന്നും പറയാത്തത്”
“അത്..... പിന്നെ...... ചിത്ര നല്ല കുട്ടിയാണ്.... പാവം”
“എങ്കിൽ ഞാൻ നാളെ അവളോട് ഇഷ്ടമാണെന്ന് പറയട്ടെ”
“മ്മ.......”
ദേവു അതിന് വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു
“അപ്പൊ ദേവു എന്ത് ചെയ്യും??”
അത് ചോദിച്ചപ്പോൾ ദേവു എന്നെ സംശയ രൂപത്തിൽ നോക്കി
“അല്ല...... ദേവു സ്നേഹിക്കുന്ന ആളെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ വിഷമം ഇലെ??”
“എന്തൊക്കെ........”
ദേവു എന്തോ പറയാൻ പോയതും ഞാൻ ദേവൂന്റെ വായ പൊത്തി കളഞ്ഞു
“വേണ്ട.... ദേവു ഇനി ഒന്നും പറയണ്ട..... ദേവൂന്റെ ഉള്ളിൽ ദേവു കഷ്ടപ്പെട്ട് കുഴിച്ചുമൂടാൻ ശ്രമിക്കുന്ന എന്നോടുള്ള സ്നേഹം ഞാൻ കുറച്ച് മുന്നെ കണ്ടതാണ്, അത് ഇനി ദേവു എന്തൊക്കെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചാലും ദേവൂന്റെ ഉള്ളിൽ എന്നോട് ഇഷ്ടമുണ്ട്, വെറും ഇഷ്ടമല്ല, അതിൽ ഒരു കാമുകനോടുള്ള പ്രണയമുണ്ട്, കൂട്ടുകാരനോടുള്ള സ്നേഹമുണ്ട് പിന്നെ ഒരു മകനോടുള്ള പോലെ വാത്സല്യവുമുണ്ട്..... ആ വാത്സല്യം തന്നെ ആണ് ദേവൂന്റെ ഉള്ളിലെ പ്രണയത്തെ പുറകോട്ട് വലിക്കുന്നതും”.
ഞാൻ ഇത്രയും പറഞ്ഞു കഴിഞ്ഞതും ദേവു കരയാൻ തുടങ്ങി, ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നതിന്റെ തെളിവാണ്
💬 Comments
View all comments