0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7501
തെറി വിളി വിദഗ്ധനായ റോഷൻ അതാ കിളി പോയി ഇരിക്കുന്നു ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥ ആയല്ലോ ഇത്, ഇനിയും രംഗം നീട്ടി കൊണ്ടുപോയ പ്രശ്നം ആകുമെന്ന് മനസിലായത് കൊണ്ട് ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും രണ്ടും ഒരു വിധത്തിലും നിർത്തുന്ന ലക്ഷണം കാണുന്നില്ല, അവസാനം ഒരു വിധത്തിൽ തെറി വിളിച്ച് ക്ഷീണിച്ചപ്പോൾ രണ്ടും ഒന്ന് ഒതുങ്ങി, പറയാതിരിക്കാൻ വയ്യ, തെറി വിളിയിൽ റോഷനെ കടത്തി വെട്ടിയത് ചിത്ര തന്നെ ആയിരുന്നു, ഇവൾ ഇനി ബാംഗ്ലൂർ ഇതിന് വല സ്പെഷ്യൽ ക്ലാസും അറ്റൻഡ് ചെയ്തിട്ടുണ്ടോ ആവോ.....
രണ്ടുപേരും ഒന്ന് അടങ്ങിയ ശേഷം ഞങ്ങൾ കാർഡ്‌സ് കളിയിലേക്ക് കടന്നു, അങ്ങനെ ഉച്ചവരെ സമയം പോയത് അറിഞ്ഞില്ല, ഉച്ചയ്ക്ക് അമ്മു വന്ന ശേഷം റോഷൻ പോയി, പിന്നെ രണ്ട് നോൺ സ്റ്റോപ്പ്‌ ബസുകൾക്ക് നടുവിൽ പെട്ടുപോയ അവസ്ഥ ആയിരുന്നു, അമ്മുവും ചിത്രയും മത്സരിച്ച് കഥ പറഞ്ഞപ്പോൾ എല്ലാം കേട്ട് ഒരു വോൾടേജ് കുറഞ്ഞ ചിരി പാസ്സ് ആക്കൽ ആയിരുന്നു എന്റെ ഡ്യൂട്ടി. ചിത്ര ഇവിടെ വന്നതിന് ശേഷം ഇതുവരെ അങ്ങനെ പുറത്തൊന്നും പോയിട്ടില്ല എന്ന് പറഞ്ഞ് വൈകുന്നേരം അമ്മുവിനെയും കൂട്ടി നടക്കാൻ പോയി, ഇനി മുതൽ ദിവസവും ഇങ്ങനെ വൈകീട്ട് നടക്കാൻ പോവണമെന്ന് ഒക്കെ പറഞ്ഞ് വല്യ ഡയലോഗ് അടിച്ചിട്ടാണ് പോയത്, നമ്മൾ ഇതൊക്കെ എത്ര കണ്ടതാണ് മാക്സിമം രണ്ട് ദിവസം ഉണ്ടാവും ഈ ആവേശം, ഈ ഞാൻ തന്നെ പണ്ട് ദിവസവും രാവിലെ എഴുന്നേറ്റു ജോഗിങിന് പോവാൻ പ്ലാൻ ചെയ്തതാണ്, എവിടെ ഒറ്റ ദിവസം പോയതും മടി

💬 Comments

View all comments