Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
ഇവന് കൊടുക്കാൻ വന്നതായിരുന്നു......”
പാത്രം കാണിച്ച് ഇത്ത പറഞ്ഞു“അല്ല ചായ കുടിച്ചിട്ട് പോവാം”
എന്റെ അമ്മേ..... ദേവു ഇത്ര അടിപൊളി ആയിട്ട് അഭിനയിക്കുമോ.....എന്ത് നല്ലോണം ആണ് ഇത്തയോട് പെരുമാറുന്നത്, ഇനി ഇതിന്റെ എല്ലാം ഇത്ത പോയി കഴിഞ്ഞ എനിക്ക് നേരെ ആയിരിക്കും“ഏയ് വേണ്ട ഞാൻ പോവട്ടെ..... മക്കൾ എത്തി കാണും, ദേവയാനി വന്നതല്ലേ ഉള്ളു റെസ്റ്റ് എടുക്ക്...... ഞാൻ പോയി വരാം...... അഭി ഞാൻ പോവാ ട്ടോ”
“ഓക്കേ..... ബായ് ഇത്ത”
ഇത്ത യാത്ര പറഞ്ഞ് പോയതും ഞാൻ ആദ്യം നോക്കിയത് ദേവൂന്റെ മുഖത്തേക്കാണ്, പ്രതീക്ഷിച്ച പോലെ രൗദ്ര ഭാവം ആണ്
“ഓ.... പിന്നെ എനിക്ക് റെസ്റ്റ് എടുക്കാൻ അവളുടെ സമ്മതം വേണല്ലോ.....ഞ... ങ്ഹാ.....”
അങ്ങനെ എന്തൊക്കയോ പറഞ്ഞു പിറു പിറുത് കൊണ്ട് ദേവു മുറിയിലേക്ക് പോയി, ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല, വെറുതെ എന്തിനാ...... ഒന്ന് ചൂടാറിയിട്ട് സംസാരിക്കാം, അതാണ് എന്റെ ആരോഗ്യത്തിനു നല്ലത്....
“അമ്മു എവിടെ??”
സാരി മാറി ഒരു നൈറ്റിയും ഇട്ട് വന്നു സോഫയിൽ ഇരിക്കുന്നതിന് ഇടയ്ക്ക് ദേവു ചോദിച്ചു, അല്പം ഗൗരവത്തോടെ ഉള്ള സ്വരം
“അമ്മു ചിത്രയുടെ കൂടെ നടക്കാൻ പോയി”
“മ്മ....”
ദേവു ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു
“അത്...... ദേവു ഇത്ത ഈ അരികടുക്ക തരാൻ വന്നതാണ്, അല്ലാതെ ഒന്നും ഇല്ല”
“ഞാൻ അതിന് നിന്നോട് ഒന്നും ചോദിച്ചില്ലലോ”
നല്ല ചൂടിലാണ്, ഇതിന് ഇത്തയെ കണ്ട പിന്നെ ആ ദിവസം മൊത്തം കലിപ്പ് ആയിരിക്കും........ എന്റെ ഓരോ ഗതികേട്
“അല്ല....... ഈ മുഖം വീർപ്പിച്ചു ഇരിക്കുന്നത് കൊണ്ട്
💬 Comments
View all comments