0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7506
പറഞ്ഞതാണ്” ഒന്നും മിണ്ടുന്നില്ല...... ഫോണിൽ തോണ്ടി ഇരിപ്പാണ്, ആ ഫോൺ ഇപ്പോ പൊട്ടി പോവുമെന്ന് തോന്നി പോയി, അമ്മാതിരി കുത്താണ് അതിൽ കുത്തുന്നത്. “ദേവു..... ചായ....” “പോയി ഒറ്റയ്ക്കു ഇട്ട് കുടിക്ക്” “ആ..... ബെസ്റ്റ്...... .ഈ കാലും വച്ച് ഞാൻ പോയി ചായ ഉണ്ടാകണം ലേ” അതിന് മറുപടിയായി ദേവു എന്നെ നോക്കി ചുണ്ട് ഒരു ഭാഗത്തേക്ക് കോടിയിട്ട് ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തി. എന്റെ ഭാഗ്യം എന്ന് പറയാലോ കൃത്യ സമയത്താണ് അമ്മു കയറി വന്നത് “അതെന്താ നിന്റെ കയ്യിൽ??” ഒരു മിഠായി കവറും കയ്യിൽ പിടിച്ച് കയറി വന്ന അമ്മൂനോട് ദേവു അല്പം ഗൗരവത്തിൽ ചോദിച്ചു, ഇനി സീൻ ഇല്ല, എന്നോടുള്ള ദേഷ്യം അവളെ ചീത്ത പറഞ്ഞു തീർക്കും “ഇത് ഡയറി മിൽക്ക് ആണ് അമ്മേ......”
“ആരാ തന്നത്??” “കടുവ....” അത് കേട്ടപ്പോൾ ഞാൻ ഒന്ന് അന്ധം വിട്ട് പോയി, ആരോടും മിണ്ടാതെ നടക്കുന്ന പുള്ളി ഇവൾക്ക് മിഠായി വാങ്ങി കൊടുക്കാനോ... “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അമ്മു ആരെങ്കിലും എന്തെങ്കിലും തന്ന വാങ്ങി കഴിക്കരുതെന്ന്” ദേവു ഇപ്പോഴും നല്ല കലിപ്പിൽ തന്നെ ആണ് “ആരെങ്കിലും അല്ലാലോ അമ്മേ... കടുവ അങ്കിൾ അല്ലേ” “എന്ത് പറഞ്ഞാലും പെണ്ണിന് ഒരു തർക്കുത്തരം പറയാൻ ഉണ്ടാവും, അതെങ്ങനെ കൊഞ്ചിച്ചു വഷളാക്കാൻ ഇവിടെ ആളുകൾ ഉണ്ടല്ലോ” എന്ന് പറഞ്ഞു എന്നെ ഒരു നോട്ടം നോക്കി. ഞാനും അമ്മുവും പരസ്പരം നോക്കി കണ്ണിറുക്കി കാണിച്ചു. അന്ന് പിന്നെ ദേവൂനെ എനിക്ക് ഒറ്റയ്ക്ക് കിട്ടിയില്ല, അമ്മുവിനെ കണക്ക് പഠിപ്പിക്കുന്നത് ദേവൂന്റെ ഡ്യൂട്ടി ആണ്,

💬 Comments

View all comments