Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
ഇന്ന് കണക്ക് പഠിക്കുന്ന ദിവസം ആയത് കൊണ്ട് രാത്രി വരെ ദേവു അവളുടെ കൂടെ തന്നെ ആയിരുന്നു, ഞാൻ ടിവി ഇട്ട് ഒരു അടിപൊളി ത്രില്ലെർ പടവും കണ്ട് സമയം കളഞ്ഞു, രാത്രി ഭക്ഷണം കഴിച്ച ശേഷവും ദേവു പണിയൊക്കെ വേഗം കഴിച്ച് അമ്മുവിന്റെ കൂടെ കിടക്കാൻ പോയി, എന്നെ കാര്യമായി ഒന്ന് മൈൻഡ് ചെയ്യ കൂടി ചെയ്തില്ല. എനിക്ക് എന്തോ ചെറിയ വിഷമം ഒക്കെ തോന്നി ദേവു ഇങ്ങനെ പിണങ്ങി നടന്നപ്പോൾ, പക്ഷെ ഇത് ഒരുപാട് കൊച്ചു കൊച്ച് പിണക്കങ്ങളുടെ തുടക്കം മാത്രം ആയിരുന്നു എന്ന് എനിക്ക് മനസിലായില്ല.
###
രാവിലെ അമ്മുവും ദേവും പോയ ശേഷമാണ് റോഷൻ വന്നത്, കുറച്ച് കഴിഞ്ഞപ്പോൾ ചിത്രയും എത്തി, ഇത് ഇപ്പോ ഒരു ടൈം ടേബിൾ പോലെ ആയിട്ടുണ്ട്, എന്തായാലും ഇവരൊക്കെ ഉള്ളതു കൊണ്ട് സമയം പോവുന്നുണ്ട്
ഇന്ന് എന്തോ ഭാഗ്യത്തിന് രണ്ടും നല്ല മൂഡിൽ ആയത് കൊണ്ട് വല്യ അടിയൊന്നും ഉണ്ടായില്ല, ചിത്ര ആദ്യമായി ആണ് കേരളത്തിൽ വരുന്നത്, അതുകൊണ്ട് ഒരു ചെറിയ ട്രിപ്പ് പോവണമെന്ന് പറഞ്ഞത് കൊണ്ട് ഇന്നത്തെ പ്രധാന പണി എന്റെ കാല് ശരിയായി കഴിഞ്ഞ പോവേണ്ട ട്രിപ്പ് പ്ലാൻ ചെയ്യൽ ആയിരുന്നു. എന്തായാലും കാര്യമായി ഒരു തീരുമാനവും ആയില്ല, അല്ലെങ്കിലും പ്ലാൻ ചെയ്തു പോവുന്ന യാത്രകളേക്കാൾ പെട്ടെന്ന് പോവുന്ന യാത്രകൾ ആണ് നല്ലത്.
വൈകുന്നേരം റോഷൻ പോയ ശേഷം അമ്മുവും ചിത്രയും നടക്കാൻ പോയി, ഞാൻ പിന്നെ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ടിവിയുടെ മുനിൽ ഇരുന്നു
അങ്ങനെ ടിവിയും കണ്ട്
💬 Comments
View all comments