0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7508
ഇരിക്കുമ്പോഴാണ് അതാ ദേവു കയറി വരുന്നു, മുഖം ആകെ വല്ലാതെ ആയിട്ടുണ്ട് ഈശ്വരാ ഇന്ന് എന്താണ് ആവോ പ്രശ്നം, ഇന്നലെ ഇത്ത വന്നു പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല, അപ്പോഴേക്കും അടുത്ത പണിയും ആയിട്ടാണ് വരുന്നത് എന്ന് ആ മുഖം കണ്ട തന്നെ അറിയാം. പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യം, കയറി വന്ന പാടെ ദേവു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരയാൻ തുടങ്ങി, ഞാൻ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന് പോയി. “ദേവു........ ദേവു.......... ദേവു.... എന്ത് പറ്റി കാര്യം പറ” എവിടെ....... ഒരു അനക്കവും ഇല്ല, അതെ ഇരിപ്പ് തന്നെ, നെഞ്ചിൽ നിന്ന് ഒന്ന് മുഖം മാറ്റിയിട്ടു വേണ്ടെ കാര്യം ചോദിച്ചു അറിയാൻ, ഹ.... പാവം.... എന്തായാലും ഈ വിഷമം ഒന്ന് അടങ്ങിയിട്ട് കാര്യം ചോദിച്ചു അറിയാം. ഒരു പത്ത് മിനിറ്റ് അതെ ഇരുത്തം ഇരുന്ന് കാണും, പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും അടർന്നു നാറി നേരെ മുറിയിലേക്ക് ഓടി പോയി, എനിക്ക് ഒന്ന് സംസാരിക്കാനുള്ള ഗ്യാപ് കിട്ടിയില്ല,
ദേവൂന്റെ ബെഡ് റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടു.പിന്നെ അമ്മു നടത്തം ഒക്കെ കഴിഞ്ഞ് വന്നതിന് ശേഷമാണ് ദേവു റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത്, മുഖത്തു ഒരു തെളിച്ചം വന്നിട്ടില്ല, ടിവി ഓൺ ആണെങ്കിലും എനിക്ക് അതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ദേവൂന് എന്ത് പറ്റി എന്ന ചിന്ത എന്നെ അസ്വസ്ഥൻ ആക്കി കൊണ്ടിരുന്നു, അമ്മു പഠിക്കാൻ മുറിയിലേക്ക് പോയപ്പോൾ ഞാനും എന്റെ ബെഡ് റൂമിൽ പോയിരുന്നു,

💬 Comments

View all comments