0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7510
ചിന്തിച്ചു കൂട്ടുന്നത്, ഒരു കണക്കിന് നോക്കുമ്പോൾ എല്ലാം നല്ലതിന് ആയിരുന്നില്ലേ..... ഇങ്ങനെ കാല് ഒടിഞ്ഞു കിടന്നത് കൊണ്ടല്ലേ നമ്മുക്ക് നമ്മുടെ ഇഷ്ടം തിരിച്ചറിയാൻ കഴിഞ്ഞത്” ദേവൂനെ എന്റെ നെഞ്ചിലേക്ക് കിടത്തി കൊണ്ട് മുറുകി കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു. “മ്മ..... എനിക്ക് എന്തായാലും സുഹറയെ ഒന്ന് കണ്ട് സോറി പറയണം, ഞാൻ വെറുതെ ആ പാവത്തിനെ കുറെ ശപിച്ചു” “എന്റെ മണ്ടൂസേ....... വെറുതെ മണ്ടത്തരം കാട്ടാൻ നിൽക്കല്ലേ.... ദേവൂന് ഇത്തയെ ഇഷ്ടം അല്ലായിരുന്നു എന്ന് ഇത്തയ്ക്കു അറിയ കൂടിയില്ല, ഇനി വെറുതെ പോയി സോറി ഒക്കെ പറഞ്ഞ് ചളമാക്കാൻ നിൽക്കണ്ട...... പിന്നെ ശപിക്കാൻ ദേവു ആരാ മറ്റേ ദുർവാസാവ് മഹാഋഷിയോ” അയ്യോ...... എന്റെ നെഞ്ചിൽ കിടക്കുകയാണ് എന്ന് ഓർത്തില്ല..... നല്ലൊരു കടി കിട്ടി നെഞ്ചിൽ.... സ്വർഗം കണ്ട് പോയി..... “കടിച്ചപ്പം വിഷമം മാറിയോ??” മുഖം ഉയർത്തി ഒരു കുസൃതി നിറഞ്ഞ നോട്ടം നോക്കിയ ദേവൂനോട് ഞാൻ ചോദിച്ചു “മ്മ...... കുറച്ച്....” ഒരു കള്ള ചിരിയോടെ മറുപടി കിട്ടി “ഇങ്ങനെ ഒരു സാധനം...... ഇതിനാണ് വൈകുന്നേരം തൊട്ട് മനുഷ്യനെ ടെൻഷൻ അടിപിച്ചത്” “അഭി.........” “മ്മ്??” “ഒരു ഉമ്മ.......” കവിളിൽ തൊട്ട് കൊണ്ട് ദേവു കൊഞ്ചി “ഇല്ല...... തരില്ല....” ആദ്യമായിട്ടാണ് ദേവു എന്നോട് ഉമ്മ ചോദിക്കുന്നത്, ഒന്ന് ചുറ്റിക്കാം എന്ന് കരുതി പറഞ്ഞു. “പ്ലീസ്........” ദേവു നല്ല ഹാപ്പി മൂഡിൽ ആയെന്ന് തോന്നി ആ പ്ലീസ് കേട്ടപ്പോൾ “നോ..... എനിക്ക് ഉമ്മ തരാനുള്ള മൂഡില്ല” “പിന്നെ.... മൂഡ് കോപ്പാണ്....... ദേ ചെക്കാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ട്ടോ” മുഖത്തു കുസൃതി

💬 Comments

View all comments