Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കും, ഇന്ന് എന്റെ കാലിലെ പ്ലാസ്റ്റർ ഊരുന്ന ദിവസമാണ്
###“ അഭി എഴുന്നേൽക്ക്....... ഡ..... ആ രാമചന്ദ്രൻ ചേട്ടൻ (കടുവ) സൂയിസൈഡ് ചെയ്തു...”
ദേവു ഈ വാർത്ത വന്നു പറയുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്, കുറച്ച് ദിവസങ്ങളായി ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു, കാലിന്റെ കെട്ടൊക്കെ അഴിച്ച് ഫ്രീ ആവുന്ന ഈ ഒരു ദിവസത്തിന് വേണ്ടി.......... എന്താ ചെയ്യാ വളരെ വിഷമം തോന്നിയ ഒരു വാർത്ത കേട്ടുകൊണ്ട് ആണ് എഴുന്നേറ്റത്.“അയ്യോ....... എങ്ങനെ??”
“തൂങ്ങി മരിച്ചതാണ് എന്ന ഷേർളി ആന്റി പറഞ്ഞത്......... ഞാൻ പോവാൻ നിന്നില്ല, എനിക്ക് പേടിയാണ്...”
“കഷ്ടമായി പോയി ലേ”
“പുള്ളിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും, അത് കൊണ്ടായിരിക്കും ആരോടും മിണ്ടാതെ ഒതുങ്ങി നടന്നത്”
“ഹ്മ്മ്...... എന്തായാലും കഷ്ടമായി പോയി”
“മ്മ്..... ഒന്നും ചെയ്യാൻ കഴിയുന്നില്ല.... പുള്ളിയുടെ മുഖം തന്നെ മനസ്സിൽ വരാ”
“അമ്മു അറിഞ്ഞോ??”
“മ്മ്..... അമ്മുന് നല്ല വിഷമം ആയിട്ടുണ്ട്, എന്തോ എനിക്ക് അവളുടെ കാര്യത്തിൽ ആണ് പേടി”
“മ്മ്...... ലീവ് ഒന്നും ആകണ്ട....... അവളെ സ്കൂളിൽ പറഞ്ഞ് വിട്ടോ..... വെറുതെ ഇവിടെ ഇരുന്ന് ഓരോന്നും ആലോചിച്ചു കൂട്ടും”
“മ്മ്...... ശരി ഞാൻ അവളെ ഒന്ന് പറഞ്ഞു വിടട്ടെ”
എന്ന് പറഞ്ഞു ദേവു മുറിയിൽ നിന്ന് ഇറങ്ങി പോയി.
അമ്മു സ്കൂളിൽ പോയ ശേഷം റോഷൻ വന്നപ്പോൾ ഞാൻ അവന്റെ കൂടെ ആശുപത്രിയിലേക്ക് പോയി, ദേവൂനെ ഞങ്ങൾ പോവുന്ന വഴിക്ക് സ്കൂളിൽ ഡ്രോപ്പ് ചെയ്തു, ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ താഴെ മൊത്തം പോലീസും കുറെ ആളുകളും
💬 Comments
View all comments