Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
ഒക്കെ ഉണ്ടായിരുന്നു...
കാലിലെ കെട്ടൊക്കെ ഊരി സ്വസ്ഥമായ ശേഷം റോഷന്റെ കൂടെ ഒന്ന് കറങ്ങാൻ പോയി, ഒന്നര മാസത്തോളം പുറത്തിറങ്ങാതെ ഇറങ്ങിയത് കൊണ്ട് ഒന്ന് ടൌൺ മൊത്തം ചുറ്റിയടിച്ചു ശേഷം ബീച്ചിലും പോയിട്ട് ഫ്ലാറ്റിലേക്ക് പോവാമെന്ന് കരുതി. ഇതുവരെ സംസാരിച്ചിട്ട് പോലും ഇല്ലെങ്കിലും നമ്മുടെ എടുത്തു താമസിക്കുന്ന ഒരാൾ മരിച്ചെന്നു കേട്ടപ്പോൾ ഒരു വിഷമം, അത് കൊണ്ട് ഒന്ന് മനസ് ഫ്രഷ് ആക്കിയിട്ട് പോവാം.
വൈകുന്നേരം ലേറ്റ് ആയിട്ടാണ് ഫ്ലാറ്റിലേക്ക് പോയത്, പോവുന്ന വഴിക്ക് റോഷനെ വീട്ടിൽ ആക്കി അവന്റെ കാറും എടുത്തിട്ടാണ് ഞാൻ വന്നത്, എന്തായാലും രണ്ടാം ശനിയും ഞായറും ആണ് വരുന്നത്, അമ്മുവിനെയും ദേവൂനെയും കൂട്ടി ഒന്ന് കറങ്ങാൻ ഒക്കെ പോവണം...
കോളിങ് ബെൽ അടിച്ചപ്പോൾ ദേവു ആണ് വന്നു തുറന്ന്,
“എന്ത് പറ്റി ദേവു സുഖമില്ലേ??”
“മ്മ്...... നല്ല തലവേദന”
“വാ......”
ഞാൻ വാതിൽ അടച്ച് ദേവൂനെയും കൂട്ടി പോയി സോഫയിൽ ഇരുന്നു
“എന്ത് പറ്റി ദേവു പെട്ടെന്ന് തലവേദന വരാൻ..... ദേവൂന് അങ്ങനെ തലവേദന വരാറില്ലലോ”
“ആ..... രാവിലെ പുള്ളി മരിച്ചത് അറിഞ്ഞപ്പോൾ തൊട്ട് എന്തോ പോലെ ആയിരുന്നു, അതുകൊണ്ട് ആയിരിക്കും”
“ഹ്മ്മ്.... ബാം തേച്ചോ”
“മ്മ്....”
“അമ്മു എവിടെ??”
“അവൾ വിമലേച്ചി വന്നപ്പോൾ ചേച്ചിയുടെ കൂടെ പോയി, രണ്ട് ദിവസം ലീവ് അലെ, പിന്നെ ചേച്ചിയും പറഞ്ഞു അവൾ ഒന്ന് ഇവിടെ നിന്ന് മാറി നിന്നോട്ടെ ന്ന്”
“മ്മ്...... അത് എന്തായാലും നന്നായി.... നാ ഒരു കാര്യം ചെയ് ദേവു, ഫുഡ് കഴിച്ചിട്ട് വേഗം കിടന്ന് ഉറങ്ങിക്കോ... ഉറങ്ങി എഴുന്നേറ്റ
💬 Comments
View all comments