Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
എന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…
""""""ഓ…. അല്ലെങ്കിലും ഈ സാധനങ്ങൾ ഒക്കെ വെച്ചിട്ട് ഞാൻ അമ്മുസിന്റെ അടുത്തേക്ക് തന്നെയാ പോവുന്നെ….. അതിന് ആരുടേം ശുപാർശ ഒന്നും വേണ്ട…. കേട്ടോ""""
എന്നും പറഞ്ഞ് ഞാൻ ദേവൂനെ ഇടുപ്പിലൂടെ കൈയിട്ട് എന്നോട് ചേർത്ത് നിർത്തി…
പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ദേവു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു, സെക്കന്റ്‌കളുടെ ആയുസേ ആ അധരങ്ങളുടെ കൂട്ടിമുട്ടലിന് ഉണ്ടായിരുന്നുള്ളു, അപ്പോഴേക്കും ദേവു മുഖം പിൻവലിച്ചു….
അതിൽ നിന്നും ഊർജ്ജം ലഭിച്ച ഞാൻ എന്റെ ചുണ്ട് തിരിച്ച് അങ്ങോട്ട് അടുപ്പിക്കാൻ ശ്രമിച്ചതും, ദേവു തടഞ്ഞു….
"""""പ്ലീസ് ദേവു…. ഒറ്റ ലിപ്പ്ലോക്ക് മതി…. കൂടുതൽ ഒന്നും വേണ്ട….. പ്ലീ…..സ്….
കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഭാര്യയെ ഒന്ന് ഉമ്മവെക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരു പാവം ഭർത്താവിന്റെ അപേക്ഷയാണ്…. പ്ലീസ്"""""
നല്ല അന്തസായിട്ട് ഇരന്നത് കൊണ്ടാവാം, സംഭവം ഏറ്റു….. ദേവു എന്നെ നോക്കി ഒന്ന് ചിരിച്ചു, ആ ചിരിയിൽ എനിക്കുള്ള സമ്മതം ഉണ്ടായിരുന്നു…
ഞാൻ തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ ദേവൂന്റെ ചുണ്ടിൽ മുട്ടിച്ചു, ആ നിമിഷം ദേവുവിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടത് എനിക്ക് അറിയാൻ സാധിച്ചു…..
ഞാൻ ദേവൂനെ ചുമരിന് നേരെ ചേർത്ത് നിർത്തികൊണ്ട് ആ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് കോർത്ത് വലിച്ചു…. ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ ദേവു ഈ മധുരനിമിഷത്തിലേക്ക് അലിഞ്ഞ് ചേർന്നു….
എന്റെ പിൻകഴുത്തിൽ തലോടിയും, മുടിയിഴകളിൽ തഴുകിയും നിന്ന ദേവു ഒടുക്കം എന്നെ തിരിച്ച് ചുംബിക്കാൻ തുടങ്ങി, ആൻഡ് ഇറ്റ് വാസ് ഹെവൻലി…
തെന്നിമാറിയ സാരിക്കിടയിലൂടെ എന്റെ കൈ ദേവൂന്റെ നഗ്നമായ വയറിൽ അമർന്നതും ദേവു ഒന്ന് പിടഞ്ഞു…. കണ്ണുകൾ തമ്മിൽ കോർത്തു… ആ കണ്ണുകളിലെ പിടപ്പ് കണ്ടതും എന്റെ കൈ ഒന്നുകൂടി ഇടുപ്പിൽ അമർന്നു…
അധരങ്ങൾ പരസ്പരം കിന്നരിക്കുമ്പോൾ പാതി കൂമ്പിയടഞ്ഞ കണ്ണുകളോടെ ദേവു പ്രണയപൂർവം എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു…
കല്യാണം കഴിഞ്ഞുള്ള ആദ്യ ചുംബനം… മറ്റെല്ലാം മറന്നുകൊണ്ട് ഞങ്ങൾ രണ്ടുപേരും ആ ചുംബനത്തിന്റെ മായികലോകത്തേക്ക് കൂപ്പ് കുത്തി
💬 Comments
View all comments