0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13470

വീണിരുന്നു…. പരസ്പരം  കെട്ടിപ്പുണർന്ന്, ചുണ്ടുകൾ  തമ്മിൽ  കോർത്ത്,  നാവുകൾ  തമ്മിൽ  ഉരസി, ഉമനീർ  രുചിച്ച്…. അങ്ങനെ  അങ്ങനെ  ആ  ചുംബനം  ഞങ്ങളുടെ  ദാമ്പത്യ  ജീവിതത്തിലെ  ഒരു  പ്രധാനപ്പെട്ട  നിമിഷമായി  മാറുകയായിരുന്നു…….

പെട്ടന്ന്  സ്വബോധം  കൈവന്ന  പോലെ ദേവു  എന്നെ  തള്ളിമാറ്റി….

""""""മതി…..പോ….."""""""

വീണ്ടും  മുഖം  അടുപ്പിക്കാൻ  ശ്രമിച്ചപ്പോൾ  എന്റെ  ചുണ്ടിൽ  ചൂണ്ടുവിരൽ  ചേർത്ത്  വെച്ചുകൊണ്ട്  ദേവു  പറഞ്ഞു….

ഞാനൊന്ന്  പുഞ്ചിരിച്ചിട്ട്  ദേവൂന്റെ  ഇടുപ്പിൽ  നഗ്നമായ  ഭാഗത്ത്   വേദനിപ്പിക്കാതെ  പതിയെ  പിച്ചിയിട്ട്  തിരിഞ്ഞ്  നടന്നു….

"""""കാറിലുള്ള  ബാക്കി  സാധനങ്ങൾ  എടുക്കണേ…""""""

ദേവു  പുറകിൽ  നിന്ന്  പറഞ്ഞതിന്  തിരിഞ്ഞ്  നോക്കാതെ  കൈ  ഉയർത്തി  തംബ്സ്അപ്പ്‌  കാണിച്ചിട്ട്  പുറത്തേക്ക്  ഇറങ്ങി…

*****

താഴെ  കുട്ടികൾ  കളിക്കുന്ന  ഏരിയയിൽ  ചെന്നപ്പോൾ  അമ്മു  അവിടെയുള്ള  ഊഞ്ഞാലിൽ  ഇരുന്ന്  ഒറ്റയ്ക്ക്  ആടുകയാണ്, ഞാൻ  മെല്ലെ  പിന്നിലൂടെ  ചെന്ന്  നിന്ന്  ആട്ടികൊടുത്തു….. പെട്ടെന്ന്  സ്പീഡ്  കൂടിയപ്പോൾ  അവളൊന്ന്  തിരിഞ്ഞ്  നോക്കി, പിന്നിൽ  ഇളിച്ചോണ്ട്  നിൽക്കുന്ന  എന്നെ  കണ്ടതും  കാല്  രണ്ടും  നിലത്ത്  കുത്തി  ഊഞ്ഞാല്  സ്ലോ  ആക്കിയിട്ട്  അതിൽ  നിന്നും  ചാടി  ഇറങ്ങി  പെണ്ണ്  അപ്പുറത്ത്  ഇട്ടിട്ടുള്ള  ബെഞ്ചിൽ  പോയി  ഇരുന്നു…

ഞാനും  അവൾക്ക്  പിന്നാലെ  ബെഞ്ചിൽ  പോയി  ഇരുന്നു…. ഈ  പ്രാവശ്യം  എന്നെ  ഒന്ന്  കണ്ണുരുട്ടി  നോക്കിയതല്ലാതെ  അമ്മൂസ്  എഴുന്നേറ്റ്  പോയൊന്നും  ഇല്ല…

"""""എന്താ  അമ്മൂസേ, കലിപ്പാണല്ലോ"""""

അമ്മു  അത്  കേൾക്കാത്ത  പോലെ  മുഖം  തിരിച്ച്  ഇരുന്നു…

""""നല്ല  കാലാവസ്ഥ…. ലെ  അമ്മൂട്ടീ"""""

അതിനും  കക്ഷി  മറുപടി  ഒന്നും  തന്നില്ല…

ഞാൻ  ബെഞ്ചിൽ  നിരങ്ങി  കുറച്ചൂടെ  അമ്മുന്റെ  അടുത്തേക്ക്  ചേർന്ന്  ഇരുന്നു..

"""""അമ്മൂട്ടി….."""""

ഞാൻ  മെല്ലെ  പെണ്ണിന്റെ  കയ്യിൽ  ചുരണ്ടി  കൊണ്ട്  വിളിച്ചതും, അവള്  മുഖം  തിരിച്ച്  എന്നെ  ഒന്ന്  കലിപ്പിച്ച്  നോക്കി…

""""""ചേട്ടായി  എന്നോട്  മിണ്ടാൻ  വരണ്ട….. പോ""""""

ഗൗരവത്തിൽ  പറഞ്ഞിട്ട്  അമ്മു  എന്നെ  തള്ളി  ഞങ്ങൾ  തമ്മിലുള്ള  അകലം  കൂട്ടാൻ  ശ്രമിച്ചു…

""""""ഞാൻ  ഒന്ന്  പറയട്ടെ…."""""

"""""വേണ്ട… ഒന്നും  പറയണ്ട….. അമ്മുനെ  പറ്റിച്ചില്ലേ"""""

എന്നെ  പറയാൻ  സമ്മതിക്കാതെ  അമ്മു  ഇടയ്ക്ക്  കയറി  പറഞ്ഞു….

""""""ഓഹോ….. അപ്പോ  എന്നോട്  മിണ്ടാൻ  താല്പര്യം  ഇല്ലാത്തവര്  എന്റെ  കൂടെ 

💬 Comments

View all comments