Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോ ചിന്നു ഇറങ്ങിവന്നു.
എന്നെ കണ്ടപ്പോ താക്കോൽ കയ്യിൽ ഇട്ട് കറക്കി അഹങ്കാരത്തോടെ പുറത്തേക്കിറങ്ങി. ഞാൻ ഇതൊക്കെ കണ്ട് ചുമ്മാ ഇരുന്നു.
ചിന്നു വേഗം പോയി സ്കൂട്ടിയിൽ കയറീ പഠിക്കാൻ ആയതുകൊണ്ട് അച്ഛൻ പഴയ ഒരു ഡിയോ ആണ് ആവാങ്ങികൊടുതത്.
വണ്ടിത്തിൽ കയറി കഴിഞപ്പോ അവൾ എന്നെ ഒന്ന് നോക്കി. നല്ല അഹങ്കാരം ഇണ്ടായിരുന്നു ആ നോട്ടത്തിൽ.
പിന്നെ അവൾ പതിയെ വണ്ടിയിൽ താക്കോൽ ഇട്ട് തിരിച്ചു. എന്നിട്ട് എന്തോ പന്തികേട് തോന്നിയപോലെ എന്നെ നോക്കി. ഞാൻ അത് ശ്രെദ്ധിക്കാൻ പോയില്ല.
കിച്ചു...... കൊറച്ചു കഴിഞ്ഞപ്പോ അവൾ വിളിച്ചു.
ഓ അപ്പൊ പോയില്ലേ ഞാൻ വിചാരിച്ചു നീ പോയിന്നു.... ഞാൻ തമാശ പോലെ പറഞ്ഞു.
അപ്പോളേക്കും അവളുടെ മുഖം വടി.
കിച്ചു.....
മ്മ്......
ഇത് എങ്ങനാ.....
അവൾ എന്നെ നോക്കി ചോദിച്ചു ഞാൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു. എന്നിട്ട് എങ്ങനാ സ്റ്റാർട്ട് ആക്കുന്നെ എന്ന് കാണിച്ചുകൊടുത്തു.
ഇത് എനിക്ക് അറിയവരുന്നു ഞാൻ ചുമ്മാ കിച്ചനു അറിയാവോന്ന് നോക്കിയേ അല്ലെ.
അത് കേട്ടപ്പോ എനിക്ക് നല്ല ചിരി വന്നു എന്നാലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാർ അല്ലാരുന്നു. ഞാൻ പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങി അപ്പോളേക്കും അവൾ എന്റെ കയ്യിൽ പിടിച്ചു.
പോകല്ലേ.... ഞാൻ ചുമ്മാ പറഞ്ഞെ അല്ലെ....
മ്മ്.....
പഠിപ്പികുവോ....
ഞാൻ അവളുടെ ബെകിലേക്ക് കയറി അവളെ പഠിപ്പിക്കാൻ തുടങ്ങി കൊറച്ചൊക്കെ പഠിച്ചു പിന്നെ എനിക്ക് തലവേദന തോന്നിയപ്പോ ഞാൻ ഇനി നാളെ പഠിക്കാം എന്ന് പറഞ്ഞു. അതിയം ഒന്നും അവൾ സമ്മതിച്ചില്ല
💬 Comments
View all comments