0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ഞാൻ മറുപടി പറഞ്ഞു.....

കല്യാണി മൂന്ന് ചായ..... വേഗം വേണം..... അവർ അടുക്കളയിലേക്ക് നോക്കി അലറി.....
കുറച്ചു കഴിഞ്ഞപ്പോ അവർ ചായയുമായി വന്നു ഞങ്ങൾ അത് കുടിച്ചു ചായ കുടിച്ചു കഴിഞ്ഞപ്പോ ചിന്നു എഴുന്നേറ്റ് എന്റെ കയും പിടിച്ചു മുകളിലേക്ക് കയറി ഒരു മുറിയുടെ മുന്നിൽ അവൾ നിന്നു പിന്നെ അത് പതിയെ തുറന്നു എന്നേം കൊണ്ട് അകത്തേക്ക് കയറി.

കിച്ചു.... ഇതാ എന്റെ മുറി.... എന്റെ സാധനങ്ങൾ എല്ലാം ഇവിടെ തന്നെ ഓണ്ട്... ഞാൻ വിചാരിച്ചു എല്ലാം എടുത്ത് കളഞ്ഞിട്ടുണ്ടാകും എന്ന്.

ഞാൻ എല്ലാം നോക്കി ചുമ്മാ നിന്നു...

കിച്ചു ഇതാ എന്റെ അമ്മ.....

അവൾ ഒരു കല്യാണ ഫോട്ടോ എന്നെ കാണിച്ചു അത് ഫ്രെയിം ചെയ്ത് വച്ചതായിരുന്നു. ഞാൻ അതിലേക്ക് തന്നെ നോക്കി പിന്നെ ചിന്നുവിനെയും.

ചിന്നു.... നിനക്ക് അമ്മയുടെ അതെ ചായ...

അത് പറഞ്ഞതും അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണ് നീര് ഇറ്റ് വീണു.

ചിന്നു കരയല്ലേ.... നീ എന്ന ഒരുമാതിരി കുട്ടികളെ പോലെ....അയ്യേ നാണക്കേട്....
ഞാൻ പതിയെ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.
അതികം താമസിയാതെ ഞങ്ങൾ അവിടെനിന്നും ഇറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചു എങ്കിലും ഞങ്ങൾ അത് നിരസിച്ചു.

അവിടെ നിന്നും ഇറങ്ങുബോ ചിന്നു ആ ഫോട്ടോയും കയ്യിൽ കരുതിയിരുന്നു..

ഗേറ്റ് കടക്കുന്നതിനു മുൻപ് ഞാൻ റിവ്യൂ മിറാറിലൂടെ കണ്ടു സുമതി ഞങ്ങൾ കൊണ്ടുവന്ന സാധങ്ങൾ വലിച്ചെറിയുന്നത്. അന്ന് ഞാൻ തീരുമാനിച്ചു ഇനി ഇങ്ങോട്ടില്ല എന്ന്....

പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് ചെന്നത്.

💬 Comments

View all comments