Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
അവിടുന്ന് ഇറങ്ങിയേ പിന്നെ ചിന്നുവിൽ വലിയ സങ്കടം ഒന്നും കണ്ടില്ല.
അങ്ങനെ ആ ദിവസവും കടന്ന് പോയി. പിറ്റേദിവസം ഞാൻ പതിവുപോലെ എഴുനേറ്റു. ഇന്ന് ഷോപ്പിൽ പോണം. എന്ന് തന്നെ തീരുമാനിച്ചു ചിന്നുവിനെ കുത്തി പൊക്കി ഞാൻ പോയി ഫ്രഷ് ആയി വന്നു അപ്പോഴേക്കും കാപ്പി റെഡി അതും അകത്താക്കി ഞാൻ നേരെ ഷോപ്പിലേക്ക്.
ഷോപ്പിൽ പ്രേതീയേകിച്ച് പണി ഒന്നും ഇല്ലല്ലോ അതുകൊണ്ട് തന്നെ സ്റ്റാഫിനോടൊക്കെ സംസാരിച്ചിരുന്നു. 11 മണിയായപ്പോ അമ്മ ഫോണിലേക്ക് വിളിക്കുന്നു. ഞാൻ വേഗം ഫോൺ എടുത്തു.
ഹലോ.... അമ്മേ.....
മോനെ..... ചിന്നു......
അമ്മ കരയുകയായിരുന്നു...
ചിന്നു..... ചിന്നൂന് എന്ത് പറ്റി അമ്മേ.....
അത് ഞാൻ ചോദിച്ചത് കുറച്ചു ഒച്ചതിൽ ആയി പോയി. എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
അമ്മേ പറ എന്താ പറ്റിയെ....
കരച്ചിലിനിടക്ക് അമ്മ പറഞ്ഞത് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റിയില്ല.
എന്നാലും ഇടക്ക് ഹോസ്പിറ്റൽ എന്ന് കേട്ടു. പിന്നെ ഒന്നും നോക്കിയില്ല ഞങ്ങൾ സ്ഥീരം ആയി പോകാറുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഞാൻ കയറി ചെന്നത്തെ അച്ഛൻ താഴെ ഒണ്ടാരുന്നു....
അച്ഛാ..... ചിന്നൂന് എന്ന പറ്റിയെ.....
അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. അന്ന് ഞാൻ പ്രാർത്ഥിച്ചു മനസുരുകി പ്രാർത്ഥിച്ചു എന്റെ ചിന്നൂന് ഒന്നും വരുത്തല്ലേ ഭഗവാനെ...
അവക്ക് കൊഴപ്പം ഒന്നും ഇല്ല... നീ പേടിക്കണ്ട.... അവൾ ചെറുതായി ഒന്ന് വീണു കാലിന് പൊട്ടൽ ഒണ്ട് പിന്നെ തലയുടെ ബാക്കിൽ കൊറച്ചു മുറിഞ്ഞു...
ഞാൻ അച്ഛനെ തന്നെ നോക്കി നിൽക്കുകയാരുന്നു.
നീ വാ അവൾ റൂമിലോണ്ട്.....
ഞങ്ങൾ നേരെ റൂമിലേക്ക്
💬 Comments
View all comments