Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
ഉള്ള പുരികം 6 അടി പൊക്കം ഇരുനിറം ഒത്ത തടി. ഒരു വെള്ള മുണ്ടാണ് വേഷം കഴുത്തിൽ വലിയ ഒരു സ്വർണ
മാല.
വല്യമ്മാവൻ......
ചിന്നു പതിയെ പറഞ്ഞു....
അമ്മാവാ.....
അവൾ വിളിച്ചു.അയാൾ അവളെതന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
ഞാനാ അമ്മാവാ ചിന്നുവാ...
അവൾ പറഞ്ഞു.
മോളെ നീ...... അത്രേം പറഞ്ഞു നിർത്തി അയാൾ എന്നെ നോക്കി.
എന്റെ ഭർത്താവാണ് മാമ്മ.... കിരൺ....
അകത്തേക്ക് കേറി വാ മോളെ... മാനേ മടിക്കേണ്ട കേറി വാ.....
അയാൾ എന്നെ നോക്കി പറഞ്ഞു അപ്പോളും അതിയം കണ്ട ആൾ അവിടെ തന്നെ നിൽപുണ്ടാരുന്നു.
അമ്മാവൻ അയാളോട് പറഞ്ഞു രാമ നീ പൊക്കോ നാളെ വന്ന മതി.....
അയാൾ ഒന്നും പറയാതെ ഇറങ്ങി നടന്നു....
മോന് എന്താ ജോലി.... എന്റെ തോളിൽ കയ് ഇട്ടുകൊണ്ടാണ് അമ്മാവൻ അത് ചോദിച്ചത്...
ബിസിനസ് ആണ് അമ്മാവാ....
മ്മ്..... അയാൾ ഒന്ന് മൂളി.....
അകത്തേക്ക് കയറ്റിയപ്പോ എനിക്ക് അത്ഭുതം ആയിരുന്നു കാരണം പിറത്തുനിന്ന് കണ്ടപോലെ ആയിരുന്നില്ല ആ വീട് പുതിയ രീതിതിലായിരുന്നു ആ വീട് റ്റൈൽസ് ഒക്കെ ഇട്ട് പുതിയ രീതിയിൽ ഒരു വീട്. പുറത്ത് പഴമ നിലനിർത്തി പുതുക്കി പണിഞ്ഞതായിരിക്കും.
ഞാൻ എന്തൊക്കെയോ ചിന്തിച് ചുറ്റും നോക്കികൊണ്ടിരുന്നു.
അപ്പോളേക്കും മോഹൻ മാമ്മൻ വിളിച്ചത് കേട്ട് ആരൊക്കെയോ എവിടുന്നോക്കെയോ അങ്ങോട്ടേക്ക് വന്നു.
നോക്കണ്ട നമ്മുടെ ചിന്നു മോള് തന്നെ... ഇത് കിരൺ ചിന്നൂന്റെ ഭർത്താവാ.... മോഹൻ മാമ്മൻ എല്ലാരോടുമായി പറഞ്ഞു.
ഞാൻ അവരെ ഒക്കെ കണ്ട് അത്ഭുദം പെട്ടുപോയി 3കുട്ടികൾ ഇൾപ്പടെ 12 പേരോളം അവിടെ
💬 Comments
View all comments