0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 420

കരീക തന്റെ രണ്ട് കണ്ണുകളും അടച്ചു

അല്പനേരത്തിനുള്ളിൽ കണ്ണ് തുറന്ന കരീക കാണുന്നത് തനിക്ക് നേരെ വോങ്ങിയ സാമൂലിന്റെ വാളിനെ മറ്റൊരു വാൾ തടഞ്ഞിരിക്കുന്നതാണ് അടുത്ത നിമിഷം കരീകയുടെ മുൻപിൽ വച്ചു തന്നെ സാമൂൽ ദൂരേക്ക് തെറിച്ചു വീണു കരീക പതിയെ പിന്നിലേക്ക് തിരിഞ്ഞു അവിടെ അവൾ കണ്ടത് വർദ്ധിച്ച കോപത്തോടെ നിൽക്കുന്ന കിരണനെയാണ്‌

കിരണൻ :അമ്മായി എഴുനേൽക്ക്

കിരണൻ പതിയെ കരീകയെ എഴുനേൽപ്പിച്ചു

കരീക :കുമാരൻ എങ്ങനെയാണ്‌ ഇവി..

എന്നാൽ കരീക പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ കിരണൻ സാമൂലിന് നേരെ തിരിഞ്ഞു

കിരണൻ :നീ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല എന്നാൽ നീ നമ്മുടെ അമ്മായിയുടെ ദേഹത്തു കൈ വെക്കുക എന്ന സാഹസം ചെയ്യാൻ മുതിർന്നിരിക്കുന്നു അതിനുള്ള ശിക്ഷ നിനക്ക് ലഭിക്കുക തന്നെ ചെയ്യും

കിരണന്റെ വാക്കുകൾ കേട്ട സാമൂൽ കോപത്തോടെ നിലത്ത് നിന്നെഴുന്നേറ്റു

സാമൂൽ :നീ പറഞ്ഞത് പോലെ നീ ആരാണെന്നോ എന്താണെന്നോ എനിക്കും അറിയില്ല പക്ഷെ എന്റെ കുറുകെ വന്നതിനുള്ള ശിക്ഷ നീ അനുവിക്കും

സമൂൽ പറഞ്ഞു തീർക്കുന്നതിനു മുൻപ് തന്നെ കിരണൻ അവളുമായി അവനരികിലേക്ക് പാഞ്ഞു ഇത് കണ്ട സമൂലും തന്റെ വാളുമായി കിരണനു നേരെ പാഞ്ഞു ഇരുവരും ശക്തിയിൽ പരസ്പരം ആക്രമിക്കുവാൻ തുടങ്ങി ഇരുവരുടേയും വാളുകൾ തമ്മിൽ കൂട്ടി മുട്ടി അതിൽ നിന്ന് തീ പൊരി ചിതറി

ആ.. വർദ്ധിച്ച കോപത്തോടെ കിരണൻ സമൂലിനു നേർക്ക് വീണ്ടും വാൾ വീശി എന്നാൽ എത്തവണയും സമൂൽ തന്റെ വാൾ ഉപയോഗിച്ച് ആ വെട്ട് തടഞ്ഞു അടുത്ത നിമിഷം കിരണൻ സാമൂലിന്റെ കാൽ

💬 Comments

View all comments