0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

Author : സ്മിത Read All Parts 175

നിന്ന് കടം കൊണ്ടവയാണ് എന്ന് സമർത്ഥിച്ചപ്പോൾ എന്ത് മാത്രം എതിർപ്പുകളാണ് ഉയർന്നത്! എപ്പോഴും ആരെങ്കിലും അക്കാരണത്താൽ വഴക്കിന് വരിക ഇപ്പോൾ ഒരു സംഭവമായി മാറിയിട്ടുണ്ട്.

അത്തരത്തിൽ ഒരാളാണോ ഇപ്പോൾ ഈ പാതിരാത്രിയിൽ തന്നെ കാണാൻ വന്നിരിക്കുന്നത്? "സോറി..." റോബർട്ട് ലാങ്ങ്ഡൻ പറഞ്ഞു. "ഭയങ്കര ക്ഷീണം. ഇപ്പോൾ ആരെയും കാണാനുള്ള ഒരു മൂഡിലല്ല ഞാനി........." "സാർ..." റോബർട്ട് ലാങ്ങ്ഡനെ പറയാൻ സമ്മതിക്കാതെ റിസപ്ഷനിസ്റ്റ് ഇടയിൽ കയറി. "താങ്കളെ കാണാൻ വന്നിരിക്കുന്നത് അത്ര പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹം താങ്കളുടെ റൂമിന് നേരെ വന്നുകൊണ്ടിരിക്കുകയാണ്," റോബർട്ട് ലാങ്ങ്ഡൻ പൂർണ്ണമായും ഉണർന്നു. അയാൾ കണ്ണുകൾ മിഴിച്ചു. "എന്താ പറഞ്ഞെ? നിങ്ങൾ അയാളെ എന്റെ റൂമിലേക്ക് പറഞ്ഞുവിട്ടെന്നോ!" "സോറി, സാർ..." റിസപ്‌ഷനിസ്റ്റിന്റെ ക്ഷമാപണം നിറഞ്ഞ വാക്കുകൾ റോബർട്ട് ലാങ്ങ്ഡൻ വീണ്ടും കേട്ടു. "ക്ഷമിക്കണം. അദ്ദേഹത്തെപ്പോലെ ഒരാൾ താങ്കളെ ഇപ്പോൾ തന്നെ കാണണം എന്ന് പറയുമ്പോൾ....അത്ര വലിയ ഒരു അധികാരിയെ തടയുക എന്നത് സാധ്യമല്ല സാർ..." "ആരാ ശരിക്കും അയാൾ?" പക്ഷെ അപ്പോഴേക്കും റിസപ്‌ഷനിസ്റ്റ് ഫോൺ വെച്ചു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ റോബർട്ട് ലാങ്ങ്ഡൻ കതകിൽ ശക്തിയായ മുട്ട് കേട്ടു. എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് ആദ്യം ഒരു രൂപവും കിട്ടിയില്ല. കിടക്കയിൽ നിന്ന് അയാൾ ഇറങ്ങി. മേശമേൽ കിടന്ന ബാത്തിങ് ടവ്വൽ ദേഹത്തേക്കിട്ട് റോബർട്ട് ലാങ്ങ്ഡൻ കതകിന് നേരെ നടന്നു. "ആരാ?" അയാൾ വിളിച്ചു ചോദിച്ചു. "മിസ്റ്റർ ലാങ്ങ്ഡൻ, എനിക്ക് നിങ്ങളോടു സാംസാരിക്കണം," വിദേശികൾ ഉച്ചരിക്കുന്നത് പോലെയാണ് ആഗതന്റെ ഇഗ്ലീഷ്. പക്ഷെ അതിൽ അധികാരത്തിന്റെ സ്ഫുരണമുണ്ട്. മൂർച്ചയും. "ഞാൻ ലെഫ്റ്റനന്റ് ജെറോം കോളറ്റ്. ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി..." റോബർട്ട് ലാങ്ങ്ഡൻ ആശ്വസിച്ചു. ഓ! ജുഡീഷ്യൽ പോലീസാണോ? താൻ കരുതി. ഇന്നത്തെ തന്റെ പ്രസംഗം ഇഷ്ടപ്പെടാതെ ആരെങ്കിലും തെറി പറയാൻ വരികയാണ് എന്ന്! പക്ഷെ... അടുത്ത നിമിഷം അയാളുടെ മനസ്സിൽ ആശങ്ക നിറഞ്ഞു. തന്റെ നാട്ടിലെ എഫ് ബി ഐയ്ക്ക് സമാനമാണ് ഫ്രാൻസിൽ ഡി സി പി ജെ. അതിലെ ലഫ്റ്റനന്റ് പദവിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഈ സമയത്ത് തന്നെ കാണാൻ വരേണ്ട

💬 Comments

View all comments