Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]
കാര്യമെന്താണ്? സെക്യൂരിറ്റി ചെയിൻ അൽപ്പം അകത്തി റോബർട്ട് ലാങ്ങ്ഡൻ കതക് ഏതാനും ഇഞ്ചുകൾ വിടവിൽ തുറന്നു. അകത്തേക്ക് തന്റെ കണ്ണുകളിലേക്ക് ആഗതൻ സൂക്ഷിച്ച് നോക്കുന്നത് കണ്ടു. ഉരുണ്ട മുഖം. ഗൗരവം. ഡി സി പി ജെയുടെ ഔദ്യോഗിക നീല യൂണിഫോമിലാണ്. "മേ ഐ കമിൻ?" ഏജന്റ് കോളറ്റ് ചോദിച്ചു. റോബർട്ട് ലാങ്ങ്ഡൻ ഒരു നിമിഷം സംശയിച്ചു. "കാര്യമെന്താണ്?" "ഞങ്ങളുടെ ക്യാപ്റ്റന് താങ്കളെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രധാനപ്പെട്ട ഒരു കേസിന് വിദഗ്ധാഭിപ്രായം വേണം," "ഈ പാതിരാത്രീലോ?" റോബർട്ട് ലാങ്ങ്ഡൻ നീരസത്തോടെ പറഞ്ഞു, "കൊള്ളാം!" "ലൂവ്ര് മ്യൂസിയത്തിലെ ക്യൂറേറ്റർ ജാക്വിസ് സോണിയറെ കാണുവാൻ നിങ്ങൾ തീരുമാനിച്ചില്ലായിരുന്നോ?" റോബർട്ട് ലാങ്ങ്ഡൻ വീണ്ടും അസ്വസ്ഥനായി. ഇന്നത്തെ പ്രസംഗത്തിന് ശേഷം ബഹുമാന്യനായ ജാക്വിസ് സോണിയറുമായി ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ സോണിയർ എത്തിച്ചേരുകയുണ്ടായില്ല. "അതെ അങ്ങനെ ഒരു കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ നിങ്ങൾക്ക് അത് എങ്ങനെ അതറിയാം?" "സോണിയറുടെ ഡയറിയിൽ നിങ്ങളുടെ പേര് കണ്ടു. കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്ന കാര്യവും," റോബർട്ട് ലാങ്ങ്ഡൻ സംശയത്തോടെ ഏജന്റ്റിനെ നോക്കി. "എന്തെങ്കിലുംകുഴപ്പം?" ഏജന്റ്റ് ജെറോം കോളറ്റ് കതകിന്റെ വിടവിലൂടെ ഒരു ഫോട്ടോ ഗ്രാഫ് റോബർട്ട് ലാങ്ങ്ഡണെ കാണിച്ചു. തന്റെ രക്തം മരച്ചു കട്ടപിടിക്കുന്ന അനുഭവമുണ്ടായി റോബർട്ട് ലാങ്ങ്ഡണ് അപ്പോൾ. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു കാഴ്ച. പൂർണ്ണ നഗ്‌നനായി ജാക്വിസ് സോണിയർ മരിച്ചു കിടക്കുന്നു! മൃതദേഹത്തിന് ചുറ്റും അസാധാരണമായ ഡിസൈനുകൾ! "ഒരുമണിക്കൂറായില്ല ഡി സി പി ജെ ഈ ഫോട്ടോയുമെടുത്തിട്ട്. ലൂവ്രിന്റെ ഉള്ളിൽ. ഗ്രാൻഡ് ഗ്യാലറിയിൽ..." ആദ്യത്തെ ഷോക്കും മരവിപ്പും മാറിക്കഴിഞ്ഞപ്പോൾ താൻ കോപം കൊണ്ട് വിറയ്ക്കുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു. "കുറ്റവാളിയെ കണ്ടെത്താൻ താങ്കൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റും. താങ്കളേക്കാൾ വലിയ ഒരു സിംബോളജിസ്റ്റ് ലോകത്തില്ല. പിന്നെ താങ്കൾ ഇന്ന് സോണിയറെ കാണാൻ തീരുമാനിച്ചിരുന്നതുമാണ്.” പെട്ടെന്ന് തന്റെ ദേഷ്യം ഭയമായി മാറുന്നത് റോബർട്ട് ലാങ്ങ്ഡൻ അറിഞ്ഞു. "മൃതദേഹത്തിന് ചുറ്റും കുറെ ചിഹ്നങ്ങൾ ഉണ്ട്. റോബർട്ട് ലാങ്ഡൺ സ്വരത്തിലെ ഭയം മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ട്, ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ പറഞ്ഞു. "....മാത്രമല്ല ബോഡി കിടക്കുന്ന രീതി..."
💬 Comments
View all comments