0%

Chapter Title : ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

Author : സ്മിത Read All Parts 177

"അതെ.." ഏജന്റ്റ് കോളറ്റ് ശരിവെച്ചു. "..ബോഡി കിടക്കുന്ന രീതിയാണ് ഏറ്റവും വിചിത്രം...ഇങ്ങനെയൊരു കാഴ്ച്ച ആദ്യമാണ്. സാധാരണക്കാർക്ക് മാത്രമല്ല ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുള്ള ജുഡീഷ്യൽ പോലീസിനും ," ഭാഗികമായേ റോബർട്ട് ലാങ്ഡൺ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ടുള്ളൂ. ജാക്വിസ് സോണിയർ കൊല്ലപ്പെട്ടു എന്ന വാർത്ത തന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ വാർത്തയായി അയാൾക്ക് തോന്നി. കലയെയും സംഗീതത്തെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്ന, ലോകമാകമാനമുള്ളവർക്ക് ഏറ്റവും സുപരിചിതമായ പേരായിരുന്നു ജാക്വിസ് സോണിയർ. അദ്ദേഹം കൊല്ലപ്പെടുകയെന്നത്, അതും ഏറ്റവും വിചിത്രവും ഭയാനകവുമായ രീതിയിൽ...... റോബർട്ട് ലാങ്ഡണ് ഒന്നും മനസ്സിലായില്ല. "അതേ..." അയാൾ പറഞ്ഞു. "എനിക്ക് സങ്കൽപ്പിക്കാൻ...വിശ്വസിക്കാൻ സാധിക്കുന്നില്ല...ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ?" ഏജന്റ്റ് പുഞ്ചിരിക്കാൻ ശ്രമിച്ചു. "മിസ്റ്റർ ലാങ്ഡൺ..." അയാൾ പറഞ്ഞു. "നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമോ നിങ്ങൾ വിശ്വസിക്കുമോ എനിക്കറിഞ്ഞുകൂടാ. എന്നാലും പറയാം. ഈ ഫോട്ടോയിൽ കാണുന്നത്...അതായത് സോണിയർ മരിച്ചു കിടക്കുന്ന രീതിയും ബോഡിയ്ക്ക് ചുറ്റുമുള്ള ഈ വിചിത്ര ചിഹ്നങ്ങളും അടയാളങ്ങളും എഴുത്തുകളും ഡിസൈനുകളും സോണിയർ സ്വയം ചെയ്തതാണ്...മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ...." റോബർട്ട് ലാങ്ഡൺ ആ വാക്കുകൾക്ക് മുമ്പിൽ നിശ്ചലം നിന്നു. [തുടരും]

💬 Comments

View all comments