Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]
ഞാൻ ലോക്ക് ചെയ്തിട്ടില്ല….!" ഞാൻ അവൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു…
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… അൽപം കഴിഞ്ഞ് വാതിൽ അടക്കുന്നതും… ഞാൻ തയ്യാറാക്കിക്കൊണ്ടിരുന്ന കറിയുടെ തീ കുറച്ച് വെച്ച് ഞാൻ അവളെ സ്വീകരിക്കാൻ ഹാളിലേക്ക് ചെന്നു… ഞാനും അവളും ഒപ്പമാണ് ലിവിങ് റൂമിലേക്ക് കടന്നുവന്നത്…
ഇന്നത്തെ ആദ്യകാഴ്ചയിൽ എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച…
ഒരു സാരിയിൽ… അല്ലെങ്കിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു ക്യാഷ്വൽ വേഷത്തിൽ അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത് മിക്കവാറും ഓഫീസിൽ ധരിക്കുന്ന ഒരു വേഷത്തിൽ വന്ന ശാലിനിയെയാണ്… പക്ഷെ ഞാനാ നിരാശ പ്രകടിപ്പിച്ചില്ല…. അതിലും അവൾക് സൗന്ദര്യത്തിന് കുറവില്ല…
"ഹായ്… ഇത്ര നേരത്തെ ഞാൻ പ്രതീക്ഷിച്ചില്ല…!!" ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…
"ഓഫീസിലേക്ക് ഇറങ്ങുംപോലെ ഇറങ്ങിയതാ… അപ്പൊ….!!"
"ഓഹ്.. ഓക്കേ… ഇരിക്കൂ…!!" അവളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ തപ്പിക്കളിച്ചു…
അവൾ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു… അവൾക്ക് എതിർവശത്തായി ഞാനും… അവളുടെ മുഖത്ത് ഒരു ചളിപ്പുണ്ട്… എനിക്കാണെങ്കിൽ ഒരു തുടക്കവും കിട്ടുന്നില്ല… എന്ത് ചോദിക്കണം പറയണം എന്നറിയാതെ ഞാനിരുന്ന് പരുങ്ങി…
"സാറിവിടെ ഒറ്റക്കാണോ…?? സെർവെൻറ് ആരുമില്ലേ…??" എന്റെ അവസ്ഥ മനസിലാക്കിയപോലെ അവൾ ചോദിച്ചു…
"ഇല്ല ശാലിനി… ആദ്യം ഒരാളുണ്ടായിരുന്നു പക്ഷെ കുറേ കഴിഞ്ഞപ്പോ എനിക്ക് തോന്നി എനിക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഇവിടുള്ളുവെന്ന്.. അപ്പൊ അയാളെ പറഞ്ഞുവിട്ടു…!!" ഞാൻ ആ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു… അവൾ അതുകേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി…
ഞങ്ങൾക്കിടയിൽ വീണ്ടും മൗനം പടർന്നു…
'ഞാനെന്താണ് ചെയ്യുന്നത്… ഞാനല്ലേ മുൻകൈ എടുക്കേണ്ടത്…
💬 Comments
View all comments