Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]
പിന്നെ ഞാനെന്താണ് ഒരുമാതിരി ഇന്റർവ്യൂവിന് വന്നപോലെ…??' ഞാൻ എന്നോട്തന്നെ ചോദിച്ചു….
"സർ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ…??" ശാലിനി വീണ്ടുമൊരു തുടക്കമിട്ടു…
"വൈ നോട്ട്…!! ചോദിച്ചോ…!!" ഞാൻ പറഞ്ഞു..
"സാറിന് ഇത് ചെയ്യാതെ തന്നെ എന്നെ ഹെല്പ് ചെയ്തൂടെ… വേറൊന്നും കൊണ്ടല്ല സാറിനെ ഞാനിതുവരെ അങ്ങനൊന്നും കണ്ടിട്ടില്ല… എനിക്ക് ആ അവസരം വിട്ട് കളയാൻ പറ്റാത്തോണ്ട് സമ്മതിച്ചുവെന്നേയുള്ളു… പക്ഷെ ഇപ്പഴും എന്നെക്കൊണ്ട് പറ്റുവൊന്ന് എനിക്കറിയില്ല…!!" ശാലിനി നിസ്സഹായതയോടെ പറഞ്ഞു…
പക്ഷെ അത് അവളുടെ അവസാനത്തെ അടവാണെന്ന് എനിക്ക് മനസ്സിലായി….. അവസാനമായി കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി എന്നരീതിക്ക് ഒന്ന് എറിഞ്ഞു നോക്കിയതാ… അവളെ നന്നായറിയാവുന്ന എനിക്കത് കൃത്യമായി മനസിലായി…
"ഒഫ് കോഴ്സ് ശാലിനി … എനിക്ക് അത് ചെയ്യാൻ പറ്റും…. പക്ഷെ ഞാൻ പറഞ്ഞില്ലേ .. അതിന് ഒരുപാട് റിസ്ക്കുണ്ട്… ഒന്നാമത് സീതാരാമനോട് ഞാൻ എല്ലാം പറഞ്ഞുപോയി … ഓഫീസിലും എല്ലാവരും അറിഞ്ഞു… ഇനിയിപ്പോ അത് വേണ്ടെന്ന് വെച്ച് തനിക്ക് തന്നാൽ ചിലപ്പോ ആരെങ്കിലും പ്രതികരിച്ചേക്കാം… അറിയാല്ലോ മുകളിലേക്ക് ഒരു മെയിൽ പോയാ മതി… പിന്നെ ഒരു പെണ്ണിന് വേണ്ടി ഇതൊക്കെ ചെയ്തുവെന്ന് പറഞ്ഞ് പറ്റിച്ചാൽ എന്റെ പ്രൊമോഷൻ ക്യാൻസൽ ആവും ചിലപ്പോ ജോലി വരെ പോവും…!!" ഞാൻ പറഞ്ഞു…
"ഈ പറഞ്ഞ റിസ്ക് ഒക്കെ ഞാൻ ഇതിന് സമ്മതിച്ചാലും ഉള്ളതല്ലേ…?? സർ എന്റെ ശരീരത്തിന് വേണ്ടി ജോലി കളയാനുള്ള റിസ്ക് എടുക്കുമെന്നാണോ പറയുന്നത്…!!" ശാലിനിയുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന സെയിൽസ് ഹെഡ് പതിയെ തലപൊക്കിത്തുടങ്ങി..
"അതിന് മറ്റൊരു വഴിയുണ്ട് ശാലിനീ…!!" ഞാൻ എന്റെ കുരുട്ട് ബുദ്ധിയിൽ വന്ന പ്ലാൻ
💬 Comments
View all comments