0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 77.5K

കല്യാണത്തിനായി നാട്ടിലെത്തിയ ദിവസം തന്നെ മുത്തശ്ശൻ കയ്യിലേൽല്പിച്ചതായിരുന്നു ആ കാപ്പ് വള. മൗര്യ ഏലസ്സ് കെട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഏലസ്സിലുള്ള പൂട്ട് ഭദ്രമായി ആ കാപ്പ് വളയുടെ ഉള്ളിൽ വെച്ചിരുന്നു....

ആദ്യരാത്രി കഴിഞ്ഞ് അണിയിക്കണം എന്നായിരുന്നു പറഞ്ഞത്... ഇതിപ്പോ ഇന്നേ ആദ്യരാത്രി ആയത് കൊണ്ട്... 😌😌😌

"ന്നാലും എന്റെ മോൾക്ക് ഞാൻ വിരലിട്ട് തന്നില്ലല്ലോ.... 🥺🥺"

അരവിന്ദ് അവളുടെ ശ്രദ്ധ വളയിൽ നിന്നു മാറ്റാനായി പറഞ്ഞു.

"എന്റെ പൊന്നു മോനേ... നാളെ കല്യാണം കഴിഞ്ഞാൽ അപ്പോ തന്നെ ഫ്ലൈറ്റ് പിടിച്ച് പോകുവല്ലലോ... രണ്ടു മാസം ഇല്ലേ.... പിന്നെന്തിനാ ഇത്ര തിടുക്കം?"

"രണ്ടു മാസം അല്ലേടി ഒള്ളു.... അതാണ്..."

"ഞാനും വന്നോട്ടെ അരവിന്ദേട്ടാ... പ്ലീസ് 🥺🥺🥺.... ഇത്രേം കാലം പറഞ്ഞു ഡിഗ്രി കഴിഞ്ഞിട്ടെന്ന്. ഇപ്പോ പറയണു പിജി കഴിഞ്ഞിട്ടെന്ന്.... എന്താ ഇങ്ങനെ....?"

മൗര്യ മുഖം ചുളുക്കി.

"മോളേ... JAM crack ചെയ്ത് IISc യിൽ ജോയിൻ ചെയ്യാൻ eligible ആയി നിൽക്കുവാ നീയ്...എത്ര പേര് കൊതിക്കുന്ന opportunity ആണെന്നറിയാമോ നിനക്ക് കിട്ടിയിരിക്കുന്നെ? വെറും രണ്ട് കൊല്ലം... അതിങ്ങനെ സ്പീഡിൽ അങ്ങ് പോകും. അതു കഴിഞ്ഞാൽ ഞാനെന്റെ മൗര്യക്കുട്ടിയെയും കൊണ്ടങ്ങു പറക്കില്ലേ.... "

അരവിന്ദ് അവളുടെയും അവന്റെയും കവറുകൾ എടുത്ത് പുറത്തേക്ക് വെച്ച് മൗര്യയെ റൂമിൽ നിന്നു പിടിച്ചിറക്കി door അടച്ചു. അപ്പോഴെല്ലാം അവൻ മൗര്യയെ നാട്ടിൽ നിന്നു പഠിക്കാനായി convince ചെയ്യുന്നുണ്ടായിരുന്നു...

അല്പം വിഷമത്തോടെയാണെങ്കിലും അവളെല്ലാം കേട്ടു നിന്നു. കാറിൽ കയറിയതും അവളുറക്കം പിടിച്ചു.

കുറച്ചു നേരമെടുത്തു അവളുടെ വീട്ടിലെത്താൻ.. അവൻ മൗര്യയെ കുലുക്കി വിളിച്ചു.

"ഏഹ്ഹ്... എത്തിയോ!!!"

💬 Comments

View all comments