0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 77.8K

രണ്ടു കഴിഞ്ഞു, മൂന്നു കഴിഞ്ഞു...

ഓരോ വർഷവും അവധിക്ക് അരവിന്ദ് നാട്ടിൽ വന്നെങ്കിലും മൗര്യയെ കൂടെ കൊണ്ടു പോകാൻ വിശ്വനാഥൻ സമ്മതിച്ചില്ല. അമ്മായിയപ്പൻ പോര് എന്നൊരു സാധനം കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഇനിയിപ്പോൾ അങ്ങനെ വല്ലതുമാണോ എന്ന് പോലും അരവിന്ദ് ചിന്തിച്ചു.

ആദ്യം പറഞ്ഞു അവളുടെ പിജി കഴിയട്ടെ എന്ന്... പിന്നെ പറയുന്നു നെറ്റ് കിട്ടട്ടേ എന്ന്.... നെറ്റ് കിട്ടിയപ്പോൾ പിന്നെ jrf കിട്ടട്ടേ എന്നായി... ഇതെല്ലാം കൊണ്ട് അങ്ങോട്ട് വന്നിട്ടെന്തിനാണ് പുഴുങ്ങി തിന്നാനോ എന്ന് പലവട്ടം അരവിന്ദ് ചോദിച്ചു. No raksha...

വിശ്വനാഥിന് രണ്ടു മരുമക്കൾ ഉണ്ടെങ്കിലും മൗര്യയോട് കുറച്ചു കൂടുതൽ അടുപ്പമാണ്. അരുൺ വിദേശത്തേക്ക് പോയെങ്കിലും അവന്റെ ഭാര്യയെ കൂടെ കൊണ്ട് പോകുന്നതിൽ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞിട്ടില്ല. ഇതിപ്പോൾ മൗര്യയുടെ കാര്യത്തിൽ മാത്രം എന്താണിങ്ങനെ എന്ന് അരവിന്ദിന് മനസിലായില്ല.

↔️↔️↔️↔️↔️↔️↔️↔️↔️↔️

അരവിന്ദിന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ അവന്റെ മുത്തശ്ശൻ മരിച്ചു. പെട്ടന്നുള്ള മരണമായതിനാൽ അരവിന്ദിന് എത്താൻ സാധിച്ചില്ല.

അച്ഛന്റെ പതിനാറു കഴിഞ്ഞു ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോഴാണ് വിശ്വനാഥൻ മുകളിലെ മുറിയിലേക്ക് കയറിയത്.

അച്ഛനും വിശ്വനാഥനും അത്ര രസത്തിലായിരുന്നില്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല.... എത്രയോ കാലങ്ങളായി അങ്ങനെയാണ്. അതിന്റെ കാരണം എന്താണെന്ന് അച്ഛന് പോലും വ്യക്തവുമല്ല.

അച്ഛന്റെ മുറിയിലൂടെ നടക്കുമ്പോൾ പണ്ട് മുത്തശ്ശന്റെ മുറിയിൽ കയറിയതോർമ്മ വന്നു വിശ്വന്.

ഓർമ്മ വെച്ച കാലം തൊട്ടേ വിശ്വന്റെ മനസ്സിനെ കുളിർപ്പിച്ച ഒരു കാര്യമായിരുന്നു അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹം. മറ്റു വീടുകളിൽ എല്ലാം ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ തല്ലാണെങ്കിലും തന്റെ വീട്ടിൽ അങ്ങനെയല്ല. അമ്മയ്ക്ക് തങ്ങൾ മക്കളെക്കാളും വലുത്

💬 Comments

View all comments