0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

എണീറ്റ് എണ്ണയും താളിയും കൊണ്ടു വന്ന പാത്രമെടുത്തു.

"വായോ വേഗം പോകാം... വെളിച്ചം വന്നാലേ അച്ഛനും അമ്മയും കാണും... ഏട്ടനിങ്ങനെ നനഞ്ഞിരിക്കണ കണ്ടാൽ ആർക്കും മനസിലാകും എന്താ ഇവടെ നടന്നതെന്ന്..."

"ഹോ പിന്നേ...... പണ്ട് നീന്തൽ പഠിപ്പിക്കാണെന്നും പറഞ്ഞ് പട്ടാപ്പകൽ നിന്നെയീ കുളത്തിലിട്ട് കളിച്ചതാ... ആ എനിക്കെന്ത് നാണക്കേട്... പോടീ പുല്ലേ..."

അരവിന്ദ് അവളുടെ ചന്തിക്ക് തൊഴിച്ചു.

"നിങ്ങൾക്ക് നാണമില്ലായിരിക്കും.. എന്നാ എനിക്കുണ്ട് മനുഷ്യാ... "

അവൾ കഷ്ടപ്പെട്ടാണെങ്കിലും കുളത്തിന്റെ പടവുകൾ കയറിക്കൊണ്ട് പറഞ്ഞു.

"ഹാ... ഭാര്യേം ഭർത്താവും ആകുമ്പോ ഇങ്ങനെ പലതും നടന്നെന്നിരിക്കും. ഞാൻ പറഞ്ഞതല്ലേ വീടെടുത്തു മാറാം എന്ന്. ഇത്രക്ക് നാണക്കേടാണെങ്കിൽ അതങ്ങ് സമ്മതിച്ചാൽ പോരെ? അപ്പോ നിനക്കത് പറ്റൂല... അമ്മായിയമ്മേടെ മൂട്ടിൽ കിടക്കണം..."

അരവിന്ദിന്റെ ശബ്ദത്തിൽ ഈർഷ്യ നിറഞ്ഞു.

"ഹോ... മതി... നല്ലൊരു ദിവസായിട്ട് ദേഷ്യം പിടിക്കല്ലേ...."

മൗര്യ അവന്റെ കൈത്തണ്ടയിൽ ഒരുമ്മ കൊടുത്തു.

"അല്ല, വേഗം നടക്ക് എന്നെന്നോട് പറഞ്ഞിട്ട് നീയെന്താ പിറകോട്ടാണോ നടക്കുന്നെ? "

മൗര്യക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ ചുറ്റിയിരുന്ന ഒറ്റമുണ്ട് നനഞ്ഞു കാലിനു ചുറ്റും ചുറ്റിയിരിക്കയാണ്.

"നടക്കാൻ പറ്റണില്ലെന്നേ...."

അതു കേട്ടതും അരവിന്ദ് അവളെ തൂക്കിയെടുത്തു. അവന്റെയും മുണ്ട് നനഞ്ഞിരിക്കയാണെങ്കിലും മടക്കി ഉടുത്തത് കൊണ്ട് സമാധാനമുണ്ട്.

നാലടി വെച്ചപ്പോഴേക്കും പത്തായപ്പുരയെത്തി. മൗര്യ തോർത്തെടുത്ത് രണ്ടാളെയും നന്നായി തുടച്ചു.

ദേഹം നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും രാവിലത്തെ അല്ലറ ചില്ലറ പണികൾ തീർത്തപ്പോഴേക്കും ഒന്നു ചൂടായി.

ആ സമയം കൊണ്ട് അരവിന്ദ് അവൾക്കുള്ള ചുവപ്പും കറുപ്പും കര വരുന്ന സെറ്റും മുണ്ടും തനിക്കുള്ള കറുപ്പ് ഷർട്ടും ഇസ്തിരിയിട്ടു കഴിഞ്ഞിരുന്നു.

അവൻ

💬 Comments

View all comments