Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
തന്നെയാണ് അവളെ ഉടുക്കാനും സഹായിച്ചത്. ഒരു കറുത്ത പൊട്ടും ചന്ദനക്കുറിയും തൊട്ടപ്പോഴേക്ക് അവളൊരു നാടൻ സുന്ദരിയായി...

അരവിന്ദ് അവളുടെ പാൽ നിറമുള്ള വയറിൽ മുൾത്താടിയിട്ടുരച്ച് അവളെ ചിരിപ്പിച്ചു. രണ്ടാളും ഒരുങ്ങി കഴിഞ്ഞപ്പോഴേക്ക് അമ്മയുടെ വിളി വന്നു.
"നിന്റെ സുമംഗലി എണീറ്റോ? "
"ഓ... ഒരുങ്ങി..."
അമ്മയുടെ അന്വേഷണം കേട്ട് അരവിന്ദിന് ചിരി വന്നു.
"ആഹാ.. അതിശയം ആണല്ലോ.... എന്നാലിങ്ങോട്ട് വരാൻ പറ... കൂവപ്പായസം കുടിക്കണ്ടേ.."
നേരത്തേ എഴുന്നേറ്റു കുളിച്ചതിന്റെ പേരിൽ അമ്മായിയമ്മയുടെ മുന്നിൽ നല്ല ഷോ ഇറക്കിയ ശേഷമാണു മൗര്യ കോളേജിലേക്കിറങ്ങിയത്.
"തിരിച്ചു വരുമ്പോ എനിക്ക് കഴിക്കാനുള്ള പുഴുക്ക് റെഡിയാക്കി വെക്കാൻ മറക്കണ്ട."
പോകുന്ന വഴിക്ക് സരസ്വതിയെ ഓർമിപ്പിക്കാൻ അവൾ മറന്നില്ല.
"അയ്യോ... ഞാനങ്ങു മറന്നു പോയാൽ തമ്പുരാട്ടി എന്തു ചെയ്യും?"
"ദേ, വേണ്ട വേണ്ട... അറിയാലോ... നോമ്പെടുത്തേക്കുവാ ഞാൻ... എനിക്കെങ്ങാനും വിശന്നാൽ പരമശിവൻ നിങ്ങളെ ഭസ്മമാക്കും 😒😒😒"
"എന്റെ ദൈവമേ... കേട്ടോടാ നിന്റെ ഭാര്യ പറഞ്ഞത്?"
സരസ്വതി മൂക്കത്തു വിരൽ വെച്ചു.
"അൻപതു വയസിനു ശേഷം അമ്മക്ക് കണ്ടകശ്ശനിയാ.. അതിങ്ങനെ അങ്ങ് വന്നെന്ന് കൂട്ടിയാൽ മതി... ഇതു പിന്നെ സ്വന്തം മക്കളെക്കാളും ഭേദപ്പെട്ട കണ്ടകശ്ശനി ആണല്ലോ...അതോണ്ട്
....അങ്ങട്ട് സഹിക്ക്യാ...അത്രന്നെ...!"
അരവിന്ദ് അവളെയും കൂട്ടി വണ്ടിയെടുത്തു. മൗര്യ സരസ്വതിക്ക് flying കിസ്സ് കൊടുത്തു. അവർ തിരിച്ചും.
മൗര്യ സ്വന്തം അമ്മയോടെങ്ങനെയാണോ അതു പോലെ തന്നെയാണ് സരസ്വതിയോടും. അതവർക്ക് ഇഷ്ടവുമാണ്. രണ്ടാണ്മക്കളുടെ കുരുത്തക്കേട് സഹിച്ച് വളർത്തിയെടുത്ത സരസ്വതി ടീച്ചർക്ക് മൗര്യയുടെ തറുതലയൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു....
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
രാവിലേക്ക് കഴിക്കാനുള്ളതുണ്ടാക്കി വെച്ച് mail ചെക്ക് ചെയ്യുന്നതിനിടക്കാണ് വെറുതേ മൗര്യയുടെ mail
💬 Comments
View all comments