0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

കൂടിയൊന്ന് നോക്കാമെന്ന് അരവിന്ദിന് തോന്നിയത്.

നോക്കിയത് കാര്യമായി...

മൗര്യക്ക് Caltech യൂണിവേഴ്സിറ്റിയിൽ PhD ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നു!

താനവിടെ വർക്ക്‌ ചെയ്യുമ്പോൾ apply ചെയ്തിട്ടതാണ്. മൗര്യക്ക് വലിയ താല്പര്യമോ പ്രതീക്ഷയോ ഒന്നുമില്ലായിരുന്നു. പക്ഷേ, അവളെ അങ്ങോട്ട് കൊണ്ടു പോകാനുള്ള ഒരു വഴിയെന്ന നിലക്ക് താൻ കണ്ണിൽക്കണ്ട എല്ലാ യൂണിവേഴ്സിറ്റികളിലേക്കും apply ചെയ്തിരുന്നു. അതിലൊന്നായിരുന്നു Caltech. താൻ വർക്ക്‌ ചെയ്ത യൂണിവേഴ്സിറ്റി.

എനിക്കും പുറത്തു പോയി PhD ചെയ്യണം എന്നൊക്കെ അവൾ പണ്ട് പറഞ്ഞിട്ടുണ്ട്. ഒരു കല്യാണം കഴിച്ചെന്നു വെച്ച് ആഗ്രഹങ്ങൾ ഇല്ലാതാക്കണ്ട കാര്യമില്ലല്ലോ... മാത്രമല്ല program full funded ആണ്. എങ്ങനെയായാലും നല്ലൊരു ഓഫർ ആണിത്.

ഈ വിവരം പെട്ടന്ന് തന്നെ മൗര്യയെ അറിയിക്കാൻ മനസ്സ് വെമ്പിയെങ്കിലും പറയണ്ട എന്ന് തീരുമാനിച്ചു. Mail അവളുടെ ഫോണിലും വരുമല്ലോ... അവളായിട്ട് തന്നെ അറിയുന്നതാണു നല്ലത്. ആ മുഖത്തെ excitement തനിക്കു കാണണം......

↔️↔️↔️↔️↔️↔️↔️↔️↔️↔️

മൗര്യ ഇപ്പോൾ അരവിന്ദിന്റെ കാറിൽ തന്നെയാണ് കോളേജിൽ പോകുന്നത്. അരവിന്ദ് ഭർത്താവാണെന്ന് കോളേജിൽ ആരും അറിയണ്ട എന്ന് പറഞ്ഞായിരുന്നു അവളെ സ്കൂട്ടറിൽ തന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടിരുന്നത്. ഇതിപ്പോൾ പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞ് ഒരുവിധം എല്ലാവരും കാര്യമറിഞ്ഞു കഴിഞ്ഞു.

അല്ലെങ്കിൽ തന്നെ മറച്ചു വെക്കാനെന്താണ്? ഭർത്താവല്ലേ.. അല്ലാണ്ട് കാമുകൻ ഒന്നും അല്ലല്ലോ....

അതുകൊണ്ട് അരവിന്ദ് വരുന്നതിനു മുന്നേ മൗര്യ കയറി സീറ്റ് പിടിക്കും. പിന്നെ കോളേജിലെത്തുന്നത് വരെ അവന്റെ ചെവി തിന്നലാണ്. കോളേജിൽ എത്തിയാൽ ആള് മൗര്യ മിസ്സ്‌ ആയി മാറുമെങ്കിലും ആരെങ്കിലും തങ്ങളെ നോക്കുന്നതും അരവിന്ദിനെ പറ്റി ചോദിക്കുന്നതുമെല്ലാം അവൾക്ക്

💬 Comments

View all comments