Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
വല്ലാത്തൊരിഷ്ടമാണ്.
ഇടക്ക് ക്ലാസ്സിലെ കുട്ടികൾ ഓരോന്ന് ചോദിക്കും. അവരുടെ ലവ് സ്റ്റോറി,... അരവിന്ദിന്റെ സ്വഭാവം... അങ്ങനെയങ്ങനെ.....അരവിന്ദ് അവർക്കൊരു alien ആയതു കൊണ്ട് ഇല്ലാത്ത സംശയങ്ങളൊന്നുമില്ല.... ചിലതെല്ലാം മൗര്യ പറഞ്ഞ് കൊടുക്കും.
ഇത്രയും കാലം ഭർത്താവ് abroad ആണ് എന്ന് പറയാനല്ലാതെ കൂടെ നടക്കാനോ ആളുകളെ പരിചയപ്പെടുത്താനോ ഒന്നും സാധിക്കാത്ത വിഷമം അവളിപ്പോൾ തീർക്കുന്നുണ്ട്.
അരവിന്ദിന് അതെല്ലാം വലിയ താല്പര്യമില്ലാത്ത പരിപാടികൾ ആണെങ്കിലും തന്നെ പറ്റി പറയുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന കൗതുകം കാണുമ്പോൾ പാവം തോന്നും. ഒരു ചെറിയ കുട്ടി.... അതിനത്ര ചെറിയ ആഗ്രഹങ്ങളൊക്കെയല്ലേയുള്ളു.
അന്നുച്ചയ്ക്ക് അരവിന്ദിനെ വിശ്വനാഥ് റൂമിലേക്ക് വിളിപ്പിച്ചു.
"ജെസ്സി ടീച്ചർക്ക് MSc യും bsc യും ഒന്നിച്ചു നോക്കാൻ പറ്റില്ല.. ഒരു കാര്യം ചെയ്യാം, മൗര്യയെ bsc de HOD ആക്കാം... എക്സ്പീരിയൻസ് കുറവാണെന്നല്ലേയുള്ളു... Qualification ഇവിടെയുള്ള ആരേക്കാളുമുണ്ടല്ലോ.... "
അപ്പോ അതാണ് കാര്യം. കഴിഞ്ഞ കൊല്ലമാണ് ഇവിടെ bio chemistry MSc പ്രോഗ്രാം കൂടി തുടങ്ങിയത്. അന്ന് തൊട്ട് ജെസ്സി ടീച്ചറാണ് MSc യും Bsc യും handle ചെയ്യുന്നത്.. പുതിയ അധ്യാപകരെ എടുക്കാനുള്ള managementinte മടി തന്നെ കാരണം. പണിയെടുക്കുന്നവരുടെ തലയിൽ വീണ്ടും വീണ്ടും ഉത്തരവാദിത്തം കെട്ടി വെക്കുന്നു... Simple.
"മൗര്യ coming year ഇവിടെയുണ്ടാകില്ല. "
"അവൾ എങ്ങോട്ട് പോണു?"
"അവൾ PhD ചെയ്യാൻ പോണു. ഞാൻ വർക്ക് ചെയ്ത university തന്നെ."
"ആഹാ... അപ്പോ സ്വന്തമായി നാട് വിടാൻ പറ്റില്ല എന്ന് കണ്ടപ്പോ അവളെ ഇറക്കി കളിക്ക്യാണല്ലേ......."
"ഇത് കളിയല്ല... അവൾടെ future ആണ്. എന്റെ career
💬 Comments
View all comments