0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

നഷ്ടപ്പെടുത്തിയത് പോലെ അവളുടേതും കളയാൻ എനിക്ക് പറ്റില്ല..

പിന്നേ, പരിചയം ഇല്ലാത്തൊരു നാട്ടിലേക്ക് അവളെ ഒറ്റക്ക് വിട്ട് ഇവിടെ സമാധാനമായിരിക്കാനും എനിക്ക് പറ്റില്ല. അവൾടെ കാര്യങ്ങളൊക്കെ അറിയാലോ..... അവൾടെ കൂടെ ഞാൻ വേണം."

"മൗര്യ എങ്ങും പോകുന്നില്ല..... നീയും. അവൾക്കങ്ങനെ പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ പറ്റില്ലെന്ന് പറഞ്ഞു മനസ്സിലാക്ക്. നിനക്ക് അവളോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറഞ്ഞോളാം. ഞാൻ പറഞ്ഞാൽ അവൾക്ക്‌ മനസിലാകും."

"എന്റെ ഭാര്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ ഞാനുണ്ട്.. അതിലൊന്നും കേറി അമ്മായിയപ്പൻ തലയിടണ്ട. അവൾക്ക് offer വന്നിട്ടുണ്ടെങ്കിൽ അവളിവിടുന്നു പോയിരിക്കും."

അരവിന്ദ് എണീറ്റ് മുഷ്ടി ചുരുട്ടി മേശയിലിടിച്ചു.

"അങ്ങനെയെല്ലാം നിനക്ക് തോന്നിയത് പോലങ്ങു നടത്തിയാൽ പോരല്ലോ... "

വിശ്വനാഥ് പറഞ്ഞത് ശാന്തമായി തന്നെയാണ്.

"പിന്നാർക്ക് തോന്നിയത് പോലെയാ ഞാൻ നടത്തേണ്ടത്? എനിക്ക് മനസിലാകുന്നില്ല നിങ്ങളെ.... എന്നോ ചെയ്തു പോയൊരു അബദ്ധത്തിന്റെ പേരിൽ നിങ്ങളെന്നെ ഈ കോളേജിൽ കെട്ടിയിട്ടിരിക്കുന്നു. എന്നെ കല്യാണം കഴിച്ചെന്ന പേരിൽ അവൾടെ ഭാവി കൂടി ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല."

അരവിന്ദിന്റെ മുഖം ചുവന്നു.

"അവൾടെ ഭാവി ഇല്ലാതാക്കിയത് നീ തന്നെയാണ്.

അവളെ മുത്തശ്ശനും മോനുമിരുന്നു മന്ത്രം ചൊല്ലി വശീകരിച്ചു കൂടെ കൂട്ടിയതല്ലേ അവളെ.... ഇന്ത്യയിലെ തന്നെ ടോപ്പ് കോളേജിൽ നിന്നു പഠിച്ചിറങ്ങിയ അവളിപ്പോ നിനക്ക് വേണ്ടത് പോലെ നിന്റെ കൂടെ ജീവിക്കുന്നു.... അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവളിപ്പോ എവിടെയെത്തിക്കാണും എന്ന് നീ ആലോചിച്ചിട്ടുണ്ടോ? "

അരവിന്ദിന്റെ വായടഞ്ഞു പോയി. സത്യമാണ്...... അവനിടക്ക് കുറ്റബോധത്തോടെ ഓർക്കാറുണ്ട്, അരവിന്ദ് വിശ്വനാഥ്‌ എന്നൊരു വ്യക്തി ഇല്ലായിരുന്നെങ്കിൽ മൗര്യയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന്..

അവളിപ്പോൾ കല്യാണത്തിന്റെയോ ഭർത്താവിന്റെയോ ബന്ധനങ്ങളൊന്നുമില്ലാതെ

💬 Comments

View all comments