0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 90.8K

കേട്ടു.

"അരവിന്ദ്!!!"

അച്ഛനും മൗര്യയുടെ അച്ഛനുമായിരുന്നു. രണ്ടു പേരും step ഇറങ്ങി തങ്ങളുടെ നേർക്ക് വരുന്നത് കണ്ട് നെഞ്ചൊന്നിടിച്ചെങ്കിലും ധൈര്യം സംഭരിച്ചു മൗര്യയെ ചേർത്തു നിർത്തി.

"നീയെന്താ ഇവളെയും കൂട്ടി ഇവിടെ ഇരിക്കുന്നെ? റൂമിൽ ആണല്ലോ ബാക്കി എല്ലാവരും?"

ചോദിച്ചത് അച്ഛനാണ്. മൂപ്പര് തന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. എന്തോ ഒരു ഭയവും അപരിചിതത്വവും അച്ഛന്റെ മുഖത്ത് നിഴലിച്ചു.

"സംസാരിക്കാൻ..."

താനൊരു കൂസലുമില്ലാതെ പറഞ്ഞു.

മൗര്യയുടെ അച്ഛൻ പല്ലിറുമ്മുന്ന ശബ്ദം കേട്ടു..

"ഇങ്ങോട്ട് വരുമ്പോ അമ്മയോട് പറഞ്ഞിരുന്നോ?"

അദ്ദേഹം അവളോട് ചോദിച്ചു.

"ഇ.. ഇല്ല..."

മൗര്യ വിക്കി വിക്കി പറഞ്ഞതും അവളുടെ കരണത്തൊരടി വീണു. ആ സമയത്ത് അതൊട്ടും പ്രതീക്ഷിച്ചിട്ടില്ലാത്തതു കാരണം തനിക്കും തടുക്കാനായില്ല. പക്ഷേ, അടി കിട്ടി വീഴാൻ പോയപ്പോഴേക്കും അവളെ പിടിച്ചു നിർത്തി.

രണ്ടു പേരുടെയും പിന്നാലെ ഓടിയെത്തിയ അരുൺ ഈ സീൻ കണ്ട് വിജ്രംഭിച്ചു നിന്നു.

"വിശ്വാ.. ഞാനേ ട്രിപ്പ്‌ cancel ചെയ്യുവാ... ഒന്നും തോന്നല്ല് കേട്ടോ...."

രാമചന്ദ്രൻ അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

"രാമാ നമുക്ക് ഇരുന്ന് സംസാരിക്കാം.. പ്ലീസ്.. "

അച്ഛൻ പുള്ളിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

"ഹേയ്.. ഇതിനി സംസാരിക്കണ്ട.. ഇത് സംസാരിക്കാൻ താനെന്റെ അടുത്തോട്ടു വരരുത്... "

അയാൾ മൗര്യയെ അവളുടെ കൈ പൊട്ടുന്ന വിധത്തിൽ വലിച്ചിഴച്ചു കൊണ്ട് നടന്നു പോയി... അന്നത്തെ അവളുടെ നോട്ടം തനിക്കൊരിക്കലും മറക്കാനാവില്ല.

മൗര്യയെ പിടിക്കാനായി പിന്നാലെ ഓടാൻ നിന്ന തന്നെ തടഞ്ഞു വെച്ചത് അരുണാണ്.

അച്ഛൻ കുറച്ചു നേരം ഒന്നും മിണ്ടാതെ നോക്കി നിന്നു.

"പണ്ട് നാലിൽ പഠിക്കുമ്പോ വിശ്വന്റച്ഛൻ കൂടോത്രക്കാരനാണെന്ന്

💬 Comments

View all comments