0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

വാ എന്നുള്ള പറച്ചിലും കണ്ടല്ലാതെ ഉറങ്ങിയിട്ടില്ല...

ഇപ്പോൾ താനടുത്തു കിടക്കുന്നുണ്ടെങ്കിൽ പോലും അവൾ ഉറക്കത്തിൽ ഞെട്ടിയെണീക്കും.... തന്റെ പേര് വിളിച്ചു കരയും. പിന്നെ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നാലല്ലാതെ അവളുറങ്ങില്ല...

അങ്ങനെയൊരു കുട്ടിയെ താനെങ്ങനെ ഭാഷ പോലും അറിയാത്തൊരു നാട്ടിലേക്ക് ഒറ്റക്ക് പറഞ്ഞു വിടും?? അവന്റെ നെഞ്ച് പിടച്ചു.

പറഞ്ഞു വിടാതിരിക്കുന്നതെങ്ങനെ? അച്ഛൻ പറഞ്ഞത് പോലെ തന്റെ അടിമയായിട്ട് ജീവിച്ചാൽ മതിയോ അവൾ....?

അവന്റെ റൂമിലേക്ക് നടക്കുന്ന വഴിക്ക് സ്റ്റാഫ്‌ റൂമിലേക്കൊന്നു പാളി നോക്കി.

മൗര്യയുടെ ടേബിളിന് ചുറ്റും കുട്ടികൾ നിൽപ്പുണ്ട്. അതങ്ങനെ തന്നെയാണ്. പിള്ളേർക്ക് അവളോട് അല്പം ഒട്ടൽ കൂടുതലാണ്.

അവനവളെയൊന്നു കാണണമെന്നുണ്ടായിരുന്നു. പിള്ളേരുടെ കൂട്ടം കണ്ടപ്പോൾ അത്‌ വേണ്ട എന്ന് കരുതി റൂമിലേക്ക് തന്നെ നടന്നു.

പക്ഷേ, കസേരയിലിരുന്നപ്പോഴേക്കും മൗര്യ ഒരു ഫയലും പിടിച്ചു വാതിലിനടുത്തെത്തിയിരുന്നു.

അതു കണ്ടതും അരവിന്ദിന് അതിശയം തോന്നി. എങ്കിലും അതു പുറത്തു കാണിക്കാതെ അവൻ അവളോട് പുരികമുയർത്തി.

"എന്താ മൗര്യ മിസ്സേ ഈ വഴിക്ക്..? ഫയലൊക്കെ ഒണ്ടല്ലോ..."

"അരവിന്ദേട്ടൻ എന്നെ അന്വേഷിച്ചു വന്നാരുന്നോ?... "

മൗര്യ ഗൂഢമായൊരു ചിരിയോടെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു.

"നീയത് കണ്ടാരുന്നോ...!"

അവനറിയാതെ ഉള്ളിലുള്ള അതിശയം പുറത്തേയ്ക്കൊഴുകി.

"കണ്ടില്ലായിരുന്നു... പക്ഷേ, എനിക്ക് ഫീൽ ചെയ്തു അരവിന്ദേട്ടൻ വന്നെന്ന്."

അരവിന്ദിനെന്തോ ദുഃഖമാണ് അതു കേട്ടപ്പോൾ തോന്നിയത്. അവളുടെ ജീവിതം തനിക്ക് ചുറ്റും മാത്രമായി തീർന്നിരിക്കുന്നു....

"ഒന്ന് വാതിലടച്ചിട്ട് വാടാ.."

അതു പറയുമ്പോൾ അവന്റെ ശബ്ദം വിങ്ങുന്നുണ്ടായിരുന്നു. മൗര്യക്കും അത്‌ മനസ്സിലായി. അവൾ തടസമൊന്നും പറയാതെ പെട്ടന്ന് വാതിലടച്ച് അവനടുത്തേക്കെത്തി.

അരവിന്ദ് ഒന്നും പറയാതെ അവളുടെ വയറിലേക്ക്

💬 Comments

View all comments