0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

മുഖമമർത്തി. രണ്ടു കൈകൾ കൊണ്ടും അവളുടെ അരക്കെട്ടിലൂടെ മുറുകെ പുണർന്നിരുന്നു.

"എന്താ കണ്ണാ? എന്താ പറ്റിയെ?"

മൗര്യ ആകെ പേടിച്ചു പോയി. അവനിങ്ങനെ വിഷമിച്ച് അവൾ കണ്ടിട്ടേയില്ല.

"എനിക്ക് നിന്നെയോർത്തു പേടി തോന്നുന്നു മൗരി..."

അവനത് പറഞ്ഞതും അവളുടെ വയറിൽ മുഖം അമർത്തിക്കൊണ്ടാണ്.

"എനിക്കെന്താ അരവിന്ദേട്ടാ? എനിക്കൊന്നൂല്ലല്ലോ..."

മൗര്യ രണ്ടു കൈകൾ കൊണ്ടും അവന്റെ മുഖം പിടിച്ചുയർത്തി.

"നിനക്കല്ലെടാ എനിക്കാ കുഴപ്പം... ഞാൻ നിന്റെ ജീവിതം നശിപ്പിക്കും..."

അതു കേട്ടപ്പോൾ മൗര്യക്ക് സത്യത്തിൽ ദേഷ്യമാണ് വന്നത്.

"ദേ, തോന്ന്യാസം പറഞ്ഞാൽ കൊല്ലും ഞാൻ.... എന്റെ ജീവിതം നശിക്കുംന്നൊ? ആരു പറഞ്ഞു ഇത്?"

"ആരും പറഞ്ഞിട്ടല്ല... എനിക്ക് തോന്നിയതാ... "

അരവിന്ദിന്റെ ശബ്ദം ഇടറി.

"ആവശ്യം ഇല്ലാത്ത തോന്നലാ ഇതൊക്കെ... നിങ്ങളാരാന്ന് നിങ്ങൾക്കറിഞ്ഞൂടാ... അതാ ഇങ്ങനൊക്കെ ഓരോ തോന്നല്... പക്ഷേ, എനിക്കറിയാലോ...... എന്റെ അരവിന്ദേട്ടനല്ലാതെ വേറാരു വന്നാലും ഞാനിത്രേം ഹാപ്പി ആകത്തില്ലായിരുന്നു..."

മൗര്യ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ നിഷ്കളങ്കമായ സ്നേഹം കാൺകേ അരവിന്ദിന്റെ കണ്ണ് നിറഞ്ഞു വന്നു.

"ചിന്നൂ... എന്റെ കയ്യിൽ കിട്ടുമ്പോ നീ കുഞ്ഞാ... നിന്നെ കോളേജിൽ ആരേലും റാഗ് ചെയ്യുമോ, ടീച്ചേർസ് വഴക്ക് പറയുമോ, കൂട്ടുകാർ ഒറ്റപ്പെടുത്തുമോ എന്ന് വേണ്ട ബസിൽ കയറിയാൽ ടിക്കറ്റ് എടുക്കാനറിയുമോ എന്നോർത്ത് വരെ ഞാൻ ടെൻഷൻ അടിച്ചിട്ടുണ്ട്. അത്‌ കൊണ്ടാകും നിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെ ചെയ്ത് തരണം എന്ന് നിർബന്ധം ഉണ്ടായിരുന്നു എനിക്ക്. "

അതു കേട്ടപ്പോൾ മൗര്യയുടെ മുഖത്ത് വീണ്ടും കുട്ടിത്തം നിറഞ്ഞു.

"അതിലെന്താ തെറ്റ്? എനിക്കിഷ്ടല്ലേ അത്‌? ഏട്ടനുള്ളപ്പോ ഞാൻ അത്രേം

💬 Comments

View all comments