0%

Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]

Author : Guest Author Read All Parts 56.8K

relaxed അല്ലേ...?"

"അതല്ലെടാ... നീയിപ്പോ വളർന്നു..... വെല്ല്യ പെണ്ണായി... ഏട്ടനില്ലാതെയും കാര്യങ്ങൾ ചെയ്യാൻ എന്റെ മോള് പഠിക്കണം.. എന്നും കൂടെ ഞാനുണ്ടാകില്ലല്ലോ....ഏട്ടന് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാനീ പറയുന്നത്.... നിന്റെ നല്ലതിന് വേണ്ടിയാ.."

അരവിന്ദ് പറയും തോറും മൗര്യയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.

"ഏട്ടനെവടെ പോകാനാ? എന്തൊക്കെയാ ഈ പറയണേ? "

"ഒന്നൂല്ല... ഞാൻ എവടേം പോണില്ല... "

അവൻ മൗര്യയെ എടുത്തു മടിയിലേക്ക് വെച്ചു.

"അല്ല, എന്തോ ഉണ്ട്... ഏട്ടൻ എന്തോ ഒളിക്കുന്നുണ്ട്... ഇനിം തിരിച്ചു പോവാണോ? 🥺🥺🥺 ഞാൻ സമ്മതിക്കില്ല... എന്ത് വെല്ല്യ ജോലി ആയാലും പോണ്ട... 😭😭😭"

മൗര്യ അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

"ഞാനെങ്ങും പോണില്ല മൗരി... നീ കരയല്ലേ... "

മൗര്യ വിറക്കുന്നത് അരവിന്ദ് അറിഞ്ഞു. അവൾക്ക്‌ ടെൻഷൻ വന്നാൽ അങ്ങനെയാണ്. ദേഹമാകെ വിറക്കും. ഇനി കൂടുതൽ ഒന്നും പറയണ്ട എന്ന് തോന്നി അവന്. ഇപ്പോൾ phd കാര്യം പറഞ്ഞാൽ മൗര്യ വേണ്ടെന്ന് വെക്കും. ഉറപ്പാണ്.

"ഇല്ലില്ല... ആരും എവിടേം പോണില്ല... എന്റെ കുട്ടീനെ വിട്ടു ഞാൻ എങ്ങോട്ട് പോകാനാ... കരയല്ലേ... കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ ... കരയല്ലേ..."

അവൻ മൗര്യയുടെ ചെരിപ്പ് താഴേക്ക് അഴിച്ചിട്ടു കാലുകൾ തിരുമ്മാൻ തുടങ്ങി. ദേഹമാകെ തണുത്തിരിക്കുന്നു. ഒന്നും മിണ്ടാതെ അവൻ അവളെ ചേർത്തു പിടിച്ചിരുന്നു.

കതകിലൊരു മുട്ട് കേട്ടപ്പോഴാണ് രണ്ടാൾക്കും സ്ഥലകാലബോധമുണ്ടായത്. മൗര്യ പിടഞ്ഞെണീറ്റു. അരവിന്ദ് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് കതകു തുറക്കാൻ പോയി.

ഗോപാലേട്ടൻ ആയിരുന്നു. മൗര്യ അയാളോടൊന്നു ചിരിച്ച ശേഷം സ്റ്റാഫ്‌ റൂമിലേക്ക് തിരികെ നടന്നെങ്കിലും അന്ന് വൈകുന്നേരം

💬 Comments

View all comments