Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
വരെ ആ പേടിയിൽ നിന്നവൾ മുക്തയായിരുന്നില്ല.
അരവിന്ദ് എന്ന പേരു പോലും ഒരു addiction ആണ് മൗര്യക്ക്. ആ മനുഷ്യനെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും.... ജീവനാണ്.... കഴിഞ്ഞ ഏഴു കൊല്ലം എങ്ങനെയാണ് അരവിന്ദേട്ടൻ അടുത്തില്ലാതെ ജീവിച്ചത് എന്നവൾക്ക് തന്നെ നിശ്ചയമില്ല.
തന്റെ താളത്തിന് തുള്ളാനായി വിശ്വനച്ഛനും അമ്മയും കൂടെയുണ്ടെങ്കിലും എപ്പോഴും ഒരു ശൂന്യതയുണ്ടായിരുന്നു ഉള്ളിൽ.... കൂടെ ജോലി ചെയ്യുന്ന ടീച്ചേർസ് അവരെ pick ചെയ്യാനായി husband വരും എന്ന് പറയുന്നത് കേൾക്കുമ്പോൾ പോലും ഉള്ളിലെന്തോ കൊളുത്തി വലിക്കുമായിരുന്നു...
അത്രക്കുണ്ടായിരുന്നു മിസ്സിംഗ്.... കഴിഞ്ഞ രണ്ടു മാസമായി അരവിന്ദേട്ടൻ കൂടെയുണ്ടെങ്കിലും ആൾക്ക് നാട്ടിൽ നിൽക്കാൻ ഒട്ടും ഇഷ്ടമില്ലാത്തത് കൊണ്ട് ഇനിയും എന്തെങ്കിലും കാരണമുണ്ടാക്കി തിരിച്ചു പോകുമോ എന്ന ഭയം അവളുടെ ഉള്ളിലുണ്ട്... അരവിന്ദേട്ടൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നാൽ പോലും തിരിച്ച് പോകാനുള്ള plan ഇടുകയാണോ എന്ന പേടിയാണവൾക്ക്...
വൈകുന്നേരം വണ്ടിയിൽ കയറിയപ്പോഴും ആൾ ok അല്ല എന്ന് അരവിന്ദിന് മനസിലായി. അവളൊന്ന് distracted ആകാനായി നേരെ ബീച്ചിലേക്ക് കൊണ്ടു പോയി. ഷോപ്പിങ്ങും ഡിന്നറും അവന്റെ കുറേ കൊഞ്ചിക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ് ആൾ കുറച്ചെങ്കിലും ഒന്ന് ok ആയത്.
അതു കൊണ്ട് രണ്ടു മൂന്നു ദിവസത്തേക്ക് mail വന്ന കാര്യം പറയുകയേ വേണ്ട എന്ന് തോന്നി അരവിന്ദിന്.
↔️↔️↔️↔️↔️↔️↔️↔️↔️
"നീ മെയിലൊന്നും ചെക്ക് ചെയ്യാറില്ലേ ചിന്നൂ?"
കണ്ണാടിയിൽ നോക്കി eyebrows വരയ്ക്കുന്ന മൗര്യയുടെ പിറകിൽ പോയി നിന്നു കൊണ്ട് അരവിന്ദ് ചോദിച്ചു. കോളേജിലേക്ക് പോകാൻ ഒരുങ്ങുകയാണ് രണ്ടാളും.
"മെയിലോ? മെയിലിൽ എന്ത് വരാനാ?"
മൗര്യക്ക് മനസിലായതേയില്ല.
💬 Comments
View all comments