Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
അതു മാത്രമല്ല, അവളുടെ mail എല്ലാം അരവിന്ദിന്റെ ലാപ്ടോപ്പിൽ തന്നെ ഓപ്പൺ ചെയ്യാൻ പറ്റും. പിന്നെയെന്തിനു താൻ നോക്കണം എന്നാണ് അവളുടെ ചിന്ത.
"നമ്മൾ PhD ക്ക് apply ചെയ്തിരുന്നില്ലേ? അത് approve ആയെന്ന് mail വന്നിട്ട് രണ്ട് ദിവസായി. അതും full funded!!! Next month join ചെയ്യണം.. ഞാനൊരു month extend ചെയ്യാൻ പറ്റുവോ എന്ന് request അയച്ചിട്ടുണ്ട്.... ഇവിടെ ചില formalities ഒക്കെയില്ലേ?"
മൗര്യ അന്തം വിട്ടു നിന്നു പോയി.
"ഏത് യൂണിവേഴ്സിറ്റി? എപ്പോ 😮?എന്തൊക്ക്യാ ഈ പറയണേ?"
"ഡി പുല്ലേ കളിക്കല്ലേ... ഞാൻ വർക്ക് ചെയ്ത യൂണിവേഴ്സിറ്റി....."
"ഓഹ്... Caltech ല്ലേ? അത് അരവിന്ദേട്ടൻ അവിടുണ്ടായിരുന്നപ്പോ apply ചെയ്തതല്ലേ... എന്നേം കൊണ്ടോവാൻ. ഇപ്പോ ഏട്ടനിവിടുണ്ടല്ലോ.. പിന്നെ ഞാനെന്തിനാ പോണേ?"
അവൾക്കൊരു സന്തോഷമോ ആവേശമോ ഇല്ലാത്തത് കണ്ട് അവനരിശം വന്നു.
"ഞാൻ ഇല്ലേൽ എന്താ? Opportunity വന്നത് നിനക്കല്ലേ? നീ പോണം.. "
മൗര്യ കണ്ണാടിയിലൂടെ അവനെ നോക്കി നിന്നു. ആ വലിയ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടുന്നത് അവൻ കണ്ടു.
അവനവളുടെ വയറിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു ചേർത്തു നിർത്തി.
"മോളേ... നീയെന്താണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് നിനക്കറിയില്ല...... നിന്റമ്മായിയച്ഛന് ഒരു തുക്കടാ കോളേജുണ്ട് എന്നും പറഞ്ഞ് കലാകാലം നീയെവിടെ പണിയെടുക്കണ്ട കാര്യമൊന്നുമില്ല. നിനക്ക് കഴിവുണ്ട്. ബുദ്ധിയും. എന്നെ കെട്ടിയത് കൊണ്ട് അതൊക്കെ വെറുതേയാകുന്നത് എനിക്ക് കണ്ട് നിൽക്കാൻ വയ്യ..."
അവൻ അവളുടെ തലയിൽ അവന്റെ തലയൂന്നി നിന്നു കൊണ്ട് പറഞ്ഞു.
"നമ്മള് പ്രേമത്തിലായിട്ട് 7 കൊല്ലം ആയില്ലേ അരവിന്ദേട്ടാ.. ഇതിൽ എത്ര മാസം
💬 Comments
View all comments