Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
മനസ്സിലായി... ഇല്ലെങ്കി നീന്തല് പഠിപ്പിക്കാൻ വേറെ ആളെ വെക്കാനിരുന്നതാ ഞാൻ.. ഇനീപ്പോ എന്റെ പഠിപ്പിക്കൽ മോശായതോണ്ട് പെണ്ണ് പഠിക്കാത്തതാണോ എന്നോർത്തിട്ട് 😂😂"
"ഓ.... ഇത്രേം ആത്മാർത്ഥത ഉള്ളൊരു സാറ് ...... വെള്ളത്തിലിറങ്ങി കഴിഞ്ഞാ പിന്നെ എന്റെ ദേഹത്തൂന്ന് കയ്യെടുക്കില്ല.... എന്നെയിങ്ങനെ എടുത്തു കയ്യിൽ പിടിക്കും...എന്നിട്ട് അവടേം ഇവടേം പിടിച്ചു ഞെക്കൽ തന്നെ.... ഇയാള് വെറും ഉടായിപ്പ് സാറാണെന്ന് എനിക്കപ്പഴേ മനസിലായിരുന്നു... 🤣🤣🤣..."
മൗര്യ കുളത്തിനുള്ളിലെ അവസാന സ്റ്റെപ്പിൽ കാലൂന്നി നിന്നുകൊണ്ട് പറഞ്ഞു...
"ആഹഹാ.... അപ്പോ നിനക്ക് മനസിലായി ചുമ്മാ ഞെക്കി പിഴിയൽ മാത്രം ആണ് ഇങ്ങേരൊന്നും പഠിപ്പിക്കില്ലെന്ന്.... എന്നിട്ടും എന്റെ മോള് ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് കിടന്ന്...... ശോ, വല്ലാതെ കഷ്ടപ്പെട്ടല്ലേ എന്റെ മൗര്യ ടീച്ചറ് 😂...... "
അരവിന്ദിന്റെ കളിയാക്കൽ കേട്ടതും അവനെ കുളത്തിലേക്ക് വലിച്ചിടനായി മുന്നോട്ടാഞ്ഞതായിരുന്നു മൗര്യ. പക്ഷേ, കാല് തെന്നി പിറകോട്ടൊരു പോക്ക് പോയി. അവൾ തലയടക്കം വെള്ളത്തിൽ മുങ്ങി.
അപ്രതീക്ഷിതമായിരുന്നത് കൊണ്ട് രണ്ടാളും വല്ലാതെ ഭയന്നു. മാത്രമല്ല, കുളത്തിനുള്ളിൽ പടവു വരുന്ന ഭാഗം കഴിഞ്ഞാൽ ബാക്കി നല്ല ആഴമുള്ള സ്ഥലമാണ്... മൗര്യ നീന്തിയിട്ടും ഒരുപാട് വർഷമായി.
അരവിന്ദ് ഒറ്റ നിമിഷം കാത്തു നിൽക്കാതെ കുളത്തിലേക്ക് ചാടി അവളെ ചുറ്റിപ്പിടിച്ചു കുളത്തിന്റെ അഴമില്ലാത്തൊരു മൂലയിലേക്ക് നീന്തി. അരവിന്ദിന്റെ കയ്യിലെത്തിയപ്പോഴേക്കും മൗര്യയുടെ ടെൻഷൻ എല്ലാം പമ്പ കടന്നിരുന്നു... എന്നാൽ അവന്റെ നെഞ്ചപ്പോഴും വേഗത്തിലിടിക്കുന്നുണ്ടായിരുന്നു.
"പേടിച്ചോ? Ok ആണോ?"
അരവിന്ദ് അവളെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
"ആാഹ്ഹ് ok ആ... കൊഴപ്പൊന്നൂല്ലാ...."
അവൾ ശ്വാസമെടുത്തു കൊണ്ട് പറഞ്ഞു.

"പെണ്ണിന്റെ ഓരോ കുരുത്തക്കേട്...... മനുഷ്യനെ പേടിപ്പിക്കാനായിട്ട്..."
💬 Comments
View all comments