Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
ഉമ്മ വെച്ചു....
"എന്റെ മോള് ഉറങ്ങിക്കേ.... 😘😘😘"
അവൻ കുട്ടികളെ ഉറക്കുന്നത് പോലെ മൂളി മൂളി പാട്ടു പാടാൻ തുടങ്ങി.... അതും തുടയിൽ കൊട്ടുന്ന കൊട്ടുമായപ്പോൾ മൗര്യ മെല്ലെ ഉറക്കത്തിലേക്ക് വീണു.... പക്ഷേ, പെട്ടന്നവൾ ഞെട്ടിയെണീറ്റു.
"ഞാൻ phd ചെയ്യാൻ പോകില്ലെന്ന് പറഞ്ഞതിനാണോ അരവിന്ദേട്ടൻ പിണങ്ങിയത്? അരവിന്ദേട്ടന് സങ്കടമായെങ്കി ഞാൻ പോകാം..."
മൗര്യയുടെ തളർന്ന ശബ്ദം കേട്ടതും അരവിന്ദ് അവളെ കൂടുതൽ ചേർത്തു പിടിച്ചു.
"നിന്നെ ഒറ്റക്ക് ഞാൻ വിടില്ല. പോകുവാണെങ്കിൽ നമ്മളൊന്നിച്ചു പോകും...."
അവൻ അവളുടെ അടിവയറിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....
"അന്നെന്താ അങ്ങനെ പറഞ്ഞേ?"
"എങ്ങനെ?"
"അന്ന്... അരവിന്ദേട്ടൻ ട്രിവാൻഡ്രം പോകാൻ നിക്കുമ്പോ... എന്നോട് പറഞ്ഞില്ലേ എന്റെ സ്‌നേഹം ഭ്രാന്താണ്, ഒരു ചരടിന്റെ ബലമേയുള്ളു അതിനെന്നൊക്കെ....... എനിക്കെന്ത് സങ്കടായിന്ന് അറിയോ അത് കേട്ടിട്ട്.... "
മൗര്യ അടക്കിപ്പിടിച്ചു തേങ്ങി....
"അത് ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം.... നീയൊന്നൂടെ ok ആയിട്ട്. ഇപ്പോ എന്റെ കുഞ്ഞ് ഉറങ്ങിക്കെ...."
"ന്നാലും... എന്റെ സ്നേഹം ഭ്രാന്താണെന്ന് പറഞ്ഞില്ലേ 🥺🥺🥺..."
"ഇല്ല ചിന്നൂ......അറിയാതെ പറഞ്ഞു പോയതാ.... നിനക്കല്ല എനിക്കാ ഭ്രാന്ത്.... നീയില്ലാതെ ഞാനെന്ത് ചെയ്യും മോളേ...."
അരവിന്ദന്റെ കണ്ണുനീർ മൗര്യയുടെ കഴുത്തിൽ വീണു.... മൗര്യ അവന്റെ കവിളിൽ തട്ടി...
"കരയല്ലേ.... "
അവൾ അവനിലേക്ക് കൂടുതൽ ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു.
↔️↔️↔️↔️↔️↔️↔️↔️↔️↔️
ഒന്നു രണ്ടു ദിവസത്തിനുള്ളിൽ മൗര്യ ok ആയി... അരവിന്ദിനന്ന് കോളേജിൽ പോകണമായിരുന്നു. അതു കൊണ്ട് മൗര്യയെ രാവിലേ തന്നെ വിളിച്ചെണീപ്പിച്ചു കുളിപ്പിക്കാൻ കയറ്റി.
അവളുടെ കയ്യിലെ മുറിവെല്ലാം ഇപ്പോൾ നന്നായി ഉണങ്ങിയിട്ടുണ്ട്. ഒറ്റക്ക്
💬 Comments
View all comments