Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
കുളിക്കാനാവുന്നതേയുള്ളു. എങ്കിലും അരവിന്ദ് സമ്മതിക്കില്ല....
അവളെ ഒരു കുഞ്ഞിനെ പോലെ ശ്രദ്ധിക്കുന്നത് അവന് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവളെല്ലാം സ്വന്തം ചെയ്തു തുടങ്ങിയാൽ തന്നിൽ നിന്നും വല്ലാതെ അകന്നു പോകുമോ എന്ന് പോലും അവന് തോന്നിപ്പോയി.
അരവിന്ദ് കൃത്യമായി ജോലിക്ക് പോയിട്ട് ആഴ്ചകൾ പലതായി. മൗര്യ ഉറങ്ങാൻ കിടക്കുമ്പോഴെങ്ങാനും ഒന്ന് പോയി വരുമെന്നല്ലാതെ മുഴുവൻ ദിവസം കോളേജിൽ ഇരിക്കാറേയില്ല....
ഏറെ ദിവസം കൂടി ചെന്നത് കൊണ്ട് അത്യാവശ്യം നല്ല തിരക്കുകളുണ്ടായിരുന്നെങ്കിലും അവന്റെ മനസ്സ് മുഴുവൻ മൗര്യ ആയിരുന്നു....
ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അവൾ വിളിച്ചത്?
"എന്താടാ??"
അവന്റെ ശബ്ദം ആർദ്രമായി...
"ഇന്ന് നേരത്തേ വരണേ..... അമ്പലത്തിൽ പോണം... അമ്മ ചുറ്റുവിളക്ക് നേർന്നിട്ടുണ്ട്.. അവര് വന്ന പാടെ പോകാം എന്നാ പറഞ്ഞെ..."
"അതിന് അവരെവടെ പോയി??"
അരവിന്ദിന്റെ ശബ്ദം കൂർത്തു..
"അവരെല്ലാം കൂടി ശാരദപ്പച്ചീടെയടുത്ത് പോയി...... "
"അവരെപ്പോ പോയി? എന്നോട് പറഞ്ഞില്ലാലോ ഇന്ന് പോകും എന്ന്..."
"അത്.... കൊറച്ചു ദിവസായി പറയണു പോകണമെന്ന്. ഞാനിപ്പോ കൊറച്ച് ok ആയല്ലോ... അതോണ്ട് പോയതാകും....സാരല്ല... എനിക്ക് പേടിയൊന്നൂല്ല..."
അവൾ വളരേ മയപ്പെടുത്തി പറഞ്ഞു. എല്ലാവർക്കും ഇന്ന് വഴക്ക് കേൾക്കും എന്നുറപ്പായി മൗര്യക്ക്...
"മ്മ്... മോള് പുറത്തിറങ്ങി കാട്ടും കൊണ്ടിരിക്ക്....... ഞാനിപ്പോ വരാം. "
അരവിന്ദ് തിടുക്കപ്പെട്ട് ചോറ് പാത്രം അടക്കുന്ന ശബ്ദം മൗര്യ കേട്ടു. അവളപ്പോൾ ഇലഞ്ഞിപ്പൂ വീണു കിടക്കുന്ന തറയിലേക്ക് നോക്കി ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു.

"സാറ് പോവാണോ? നമുക്ക് ക്രിസ്മസ് സെലിബ്രേഷൻ ന്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു മീറ്റിങ് വെക്കണ്ടേ?"
അഭിജിത് സാർ തിടുക്കത്തിൽ നടക്കുകയായിരുന്ന അരവിന്ദിനെ കണ്ടു ചോദിച്ചു.
💬 Comments
View all comments