0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 29.2K

"ആ സാറേ.. മീറ്റിംഗ് നമുക്ക് നാളെ വെക്കാം.... ഒന്ന് വീട്ടിൽ പോണം.. മൗര്യ ഒറ്റക്കാ. അവളത്ര ok ആയിട്ടില്ല...

മൗര്യക്ക് പനി കൂടി വയ്യാതായി എന്നു മാത്രമാണ് ടീച്ചേഴ്സിനോട് പറഞ്ഞിട്ടുള്ളത്.

"ഹാ മിസ്സ്‌ ഏതാണ്ട് ok ആയല്ലോ... ഇങ്ങനെ എപ്പഴും പിന്നാലെ നടന്നാൽ ആൾക്ക് അതൊരു ശീലമാവും കേട്ടോ. Attention ഒരുപാട് കൊടുക്കരുത്.... പിന്നെ നാട്ടുകാര് നമ്മളെ പെൺകോന്തനെന്ന് വിളിക്കും..."

അഭിജിത് ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. ആൾക്ക് അരവിന്ദനോട് കുറച്ച് അടുപ്പമുണ്ട്.

"അവള് ശീലിക്കട്ടെന്നെ... Attention കൊടുക്കാൻ വേണ്ടിത്തന്നെയല്ലേ ഞാനവളെ കല്യാണം കഴിച്ചത്..... It's a privilege to be her പെൺകോന്തൻ 😂😂"

അരവിന്ദിന്റെ മുഖത്തും ചിരി പടർന്നു.

"എന്തായാലും ഞാൻ പോട്ടെ.... വൈകീട്ട് അമ്പലത്തിലും പോണം..... "

അരവിന്ദ് യാത്ര പറഞ്ഞിറങ്ങി.

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

"ചിന്നൂ....."

അരവിന്ദ് വീടും പറമ്പുമെല്ലാം അവളെ വിളിച്ചു നടന്നു. അവന് ചെറുതായി പേടി തോന്നുന്നുണ്ടായിരുന്നു.

മൗര്യക്ക് ശാരീരികമായി നല്ല മാറ്റമുണ്ടെങ്കിലും മനസ്സിനുണ്ടായ മുറിവുകൾ പെട്ടന്നൊന്നും ഉണങ്ങില്ല എന്നവനറിയാമായിരുന്നു...

അതുകൊണ്ടാണ് വീടിനകത്തിരിക്കരുത് എന്ന് പറയാതെ പറഞ്ഞത്. വീടിനകത്തു കയറിയാൽ അന്നത്തെ ഓർമ്മകൾ വീണ്ടും വന്നാലോ എന്നൊരു പേടിയുണ്ടവന്.

ആ പേടിയുള്ളത് കൊണ്ട് തന്നെയാണ് ഒന്ന് പുറത്തേക്കിറങ്ങാൻ പോലും മടിച്ചു താനവളുടെ കൂടെയിരിക്കുന്നത്. അവളെ അത്രയധികം ശ്രദ്ധിക്കേണ്ട ഈ സമയത്താണ് കാർന്നോന്മാരെല്ലാം കൂടി ബന്ധുവീട് സന്ദർശനത്തിന് പോയിരിക്കുന്നത്. അതും അവളെ ഒറ്റക്ക് വീട്ടിലിരുത്തിയിട്ട്....

ഓർക്കുംതോറും അവന് ദേഷ്യം കൂടിക്കൂടി വന്നു.

അപ്പോഴാണ് കുളക്കടവിൽ അവളുടെ പാദസരത്തിന്റെ ശബ്ദം കേട്ടത്.

"എന്റെ ചിന്നൂ.... എത്ര നേരായി ഞാൻ വിളിക്കണൂ "

അവളെ കണ്ടതും ആശ്വാസത്തോടെ

💬 Comments

View all comments