0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 30.5K

അരവിന്ദ് അടുത്തേക്ക് നടന്നു ചെന്നു.

അവന്റെ grey shirt വിയർത്തിരിക്കുന്നത് മൗര്യ കൗതുകത്തോടെ നോക്കി.

"എന്തിനാ ഇങ്ങനെ ഓടിയത്? എന്നെ പേടിച്ചിട്ടോ??"

അവൾ അവന്റെ മുഖത്തേക്ക് ത്തന്നെ നോക്കിക്കൊണ്ട് ശാന്തമായി ചോദിച്ചു.

"നിന്നെയല്ല പേടി. നിന്റെ ചുറ്റുമുള്ളവരെയാണ്. ഇത്രേം ദിവസം ഒരു ബുദ്ധിമുട്ടും ഞാനവരെയറിയിച്ചിട്ടില്ല... എന്നിട്ടും ഒരു ദിവസം നിന്നെ നോക്കാൻ അവരെക്കൊണ്ട് പറ്റില്ലാന്ന് വെച്ചാൽ എന്താ പറയാ... "

"ഞാനതിനു കുഞ്ഞൊന്നും അല്ലല്ലോ ഏട്ടാ... എന്നെയെന്തിനാ അവര് നോക്കണേ? ഇനീം ഞാൻ ഞരമ്പ് മുറിക്കും എന്ന് പേടിച്ചിട്ടാണോ?"

അത്‌ കേട്ടപ്പോൾ പോലും മനസ്സിലൊരു പൊള്ളൽ വന്നു അരവിന്ദിന്.

"അതിനി പറയരുത് എന്ന് ഞാൻ പറഞ്ഞില്ലേ ചിന്നൂ?"

അവന്റെ ശബ്ദത്തിൽ വേദനയോടൊപ്പം കർക്കശ്യവും നിറഞ്ഞിരുന്നു....

"പറയാതെ ഇരുന്നാൽ പ്രശ്നം ഇല്ലാണ്ടാവോ അരവിന്ദേട്ടാ? ഒന്നും പറയാതെ പറയാതെ ഇരുന്നാണ് അന്നും എനിക്ക് പ്രാന്ത് പിടിച്ചത്."

അരവിന്ദ് മൗര്യയെ തെല്ലു ഭയത്തോടെ നോക്കി. രണ്ട് കയ്യ് രണ്ടും നെഞ്ചിനു കുറുകെ കെട്ടി യാതൊരു വികാരവിക്ഷോഭങ്ങളും ഇല്ലാതെയാണ് അവൾ നിൽക്കുന്നത്. എങ്കിലും മനസ്സൊന്നുലഞ്ഞാൽ കുളത്തിലേക്കെടുത്തു ചാടാൻ തോന്നിയാലോ?

"നിനക്കെന്താ അറിയേണ്ടത്? ഞാനെല്ലാം പറഞ്ഞു തരാം... ഇവിടെ വാ..."

അരവിന്ദ് കുളപ്പടവിലേക്കിരുന്ന് അവളെ അടുത്തേക്ക് വിളിച്ചു. മൗര്യ തൊട്ടടുത്ത സ്റ്റെപ്പിലിരുന്ന് അവന്റെ മടിയിൽ കൈകുത്തി അവനെ നോക്കി.

"എന്നോടെന്താ മറക്കുന്നത്? എന്തോ ഉണ്ടെന്നെനിക്കറിയാം... ആ കാര്യം കൊണ്ട് തന്നെയാണ് അരവിന്ദേട്ടൻ കുറച്ച് നാളായി disturbed ആകുന്നത് എന്നും എനിക്കറിയാം. എന്താ അത്?"

അരവിന്ദ് അവളുടെ മുഖത്തേക്ക് നോക്കി നിശ്ചലമായിരുന്നു. അവന്റെ മനസ്സിലൂടെ അപ്പോൾ പോയത് മുത്തശ്ശന്റെ വാക്കുകളായിരുന്നു.

'ഒരിക്കലും ആ പെൺകുട്ടി ഇതറിയാൻ

💬 Comments

View all comments