Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
പാടില്ല... അറിഞ്ഞാൽ ആ നിമിഷം ഈ മന്ത്രങ്ങളുടെ ശക്തി ഇല്ലാതാകും. '
അവനെല്ലാം പറയാൻ മടി തോന്നി. എല്ലാമറിഞ്ഞാൽ മൗര്യ തന്നിൽ നിന്നകലും. അടുത്ത നിമിഷം അവന് തോന്നി.... അകലുന്നെങ്കിൽ അകലട്ടെ.... അവളെയിങ്ങനെ കെട്ടിയിടുന്നതിലും നല്ലതതാണ്....
അരവിന്ദ് അവളുടെ മുടിയിൽ തഴുകി.
" ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടാൽ ചിലപ്പോൾ നീയെന്നെ വെറുക്കും. ചിലപ്പോൾ എന്നിൽ നിന്നും ഓടിയകലും. നമ്മുടെ ബന്ധം തന്നെ ഇല്ലാതായേക്കും. പക്ഷേ അപ്പോഴും മോൾ ഒരു കാര്യം ഓർക്കണം. നീയെങ്ങു പോയാലും എന്റെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും. "
അവന്റെ സംസാരം കേട്ട് മൗര്യയുടെ ഉള്ളൊന്നു വിറച്ചു. തങ്ങളുടെ ബന്ധം വരെ തകർക്കാൻ സാധ്യതയുള്ള രഹസ്യം....! അതെന്തായാലും കേൾക്കാതിരിക്കുന്നതാണ് നല്ലതെന്നവൾക്ക് തോന്നി. പക്ഷേ അപ്പോഴേക്കും അരവിന്ദ് സംസാരിക്കാൻ ആരംഭിച്ചിരുന്നു.
"എന്റെ മുത്തശ്ശനും മുതുമുത്തശ്ശനുമൊക്കെ വെല്ല്യ മന്ത്രവാദികളായിരുന്നൂന്ന് അറിയാലോ.... മുതുമുത്തശ്ശൻ ഒരു പൂജ ചെയ്യുമായിരുന്നു... രതിമോഹന പൂജ എന്നാണ് പേര്... ഇഷ്ടപ്പെട്ട പെണ്ണിന് തന്നോട് ആകർഷണമുണ്ടാകാൻ വേണ്ടി ആണുങ്ങൾ ചെയ്യുന്ന പൂജയാണത്...... ആ പൂജ ചെയ്താൽ പെണ്ണുങ്ങൾ അവരുടെ വരുതിയിലാകും. എല്ലാം കൊണ്ടും. ആകെ പ്രശ്നം പെണ്ണിന് മാത്രമാണ്......"
"എന്ത് പ്രശ്നം?? ഇതൊക്കെ പണ്ടത്തെ കഥയല്ലേ... ഇപ്പഴും ഉണ്ടോ?"
മൗര്യ മിഴിച്ചു ചോദിച്ചു...
കഥ മുഴുവൻ അറിഞ്ഞു കഴിഞ്ഞാൽ അവളിത് തന്നെ പറയുമോ എന്തോ....അവൻ കഥ തുടർന്നു...
" എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ടമായിരുന്നു. പണ്ടെന്നുവച്ചാൽ നിനക്ക് പത്തോ പതിനേഴോ വയസ്സുള്ളപ്പോൾ മുതൽ. എനിക്കറിയായിരുന്നു നിനക്ക് എന്നെക്കാളും പ്രായം കുറവാണെന്നും ലോകം കണ്ടു തുടങ്ങുന്നേ ഉള്ളൂ എന്നൊക്കെ. പക്ഷേ
💬 Comments
View all comments