0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 32.6K

വേറെ ആർക്കും നിന്നെ വിട്ടുകൊടുക്കാൻ പറ്റാത്ത പോലെ ഭ്രാന്തായിരുന്നു എനിക്ക് . അങ്ങനെ ഒരു ദിവസം മുത്തശ്ശൻ എന്നെ വിളിപ്പിച്ചു. ഒരു പൂജ ചെയ്യാൻ പുള്ളിയുടെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഞാനോർത്തത് വല്ല ചരടും പൂജിച്ചു കിട്ടാനായിരിക്കുമെന്നാണ്. പക്ഷേ അതൊന്നും അല്ലായിരുന്നു. നേരത്തേ പറഞ്ഞ രതിമോഹന പൂജയായിരുന്നു... എല്ലാം ചെയ്ത് കഴിഞ്ഞപ്പഴാ ഞാനറിഞ്ഞേ.... ഏഴു ദിവസമുണ്ടായിരുന്നു... എല്ലാം കഴിഞ്ഞ് മുത്തശ്ശൻ ഒരു ഏലസ്സും ഒരു ചെപ്പിൽ കുറച്ചു ഭസ്മവും തന്നു. ആ ഭസ്മം കഴിച്ചാൽ നിനക്ക് എന്നോട് പ്രേമം തോന്നുന്നുമത്രേ."

"എന്നിട്ടെനിക്ക് അതൊന്നും തന്നില്ലല്ലോ....?"

മൗര്യക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.

" ഹേയ്, ഭസ്മം ഞാൻ കഴിക്കേണ്ടതാണ്. ഏലസ്സാണ് നിനക്കുള്ളത്. "

" പക്ഷേ എനിക്ക് ഏലസും കിട്ടിയില്ലല്ലോ? "

" നീയതിന് ഏലസ് ഒന്നും ഇടില്ലല്ലോ.... അതുകൊണ്ട് മുത്തശ്ശൻ ഏലസ്സിലുള്ള തകിടെടുത്തു കാപ്പു വളയിലാക്കി. അതാണ് നിന്റെ കയ്യിൽ കിടക്കുന്നത് "

അരവിന്ദ് വ്യഥയോടെ അവളുടെ കയ്യിൽ പിടിച്ചു.

" ഓ അപ്പോ അത് ആ തകിടായിരുന്നോ?"

മൗര്യ കണ്ണുകൾ വിടർത്തി ചോദിച്ചു.

"യേത് തകിട്? നീയെന്താ ഈ പറയുന്നേ?"

അരവിന്ദിനൊന്നും മനസ്സിലായില്ല.

" അതില്ലേ അരവിന്ദേട്ടാ... പണ്ട് ഞാനീ വള ഒന്ന് കഴുകി എടുത്തപ്പോ അതിന്റെ ഉള്ളീന്ന് ഒരു തകിട് കിട്ടിയിരുന്നു.... "

അരവിന്ദിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.

"എന്റെ ദൈവമേ... എന്നിട്ട് അതെവിടെ? നീയെന്താ എന്നോട് പറയാതിരുന്നേ? "

"അത്‌... ഞാനത് മുത്തശ്ശനു കൊടുത്തു. മുത്തശ്ശനാകുമ്പോ ഇതിനെ പറ്റിയൊക്കെ നല്ല അറിവല്ലേ എന്നോർത്തു 🥲🥲..."

"ഏഹ്ഹ്..അപ്പോ ഇതൊക്കെ നടക്കുമ്പോ മുത്തശ്ശൻ ഉണ്ടോ? എന്നിട്ട്?

💬 Comments

View all comments