Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
മുത്തശ്ശൻ എന്തു പറഞ്ഞു?"
മൗര്യയുടെ മുഖത്ത് പരിഭ്രമം തെളിഞ്ഞു...
"മുത്തശ്ശൻ അപ്പോ കിടപ്പായിരുന്നു.... ഒന്നും പറഞ്ഞില്ലാ.... But, ആള് panic ആയി ഇത് കണ്ടപ്പോ... എന്നെ കൊറേ നേരം തുറിച്ചു നോക്കി നിന്നു... "
"എന്നിട്ട്? നീ പിന്നെ ചോദിച്ചില്ലേ?"
"ഇല്ലാ... അതിന് മുന്നേ മുത്തശ്ശൻ മരിച്ചു 😞"
"ഏഹ്ഹ്... തകിട് കണ്ടപ്പഴോ??"
"യ്യോ അങ്ങനല്ല... അത് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞ്... അപ്പോ എനിക്കും പേടിയായി... അതോണ്ട് ഞാനാരോടും പറഞ്ഞില്ല...."
അരവിന്ദ് കുറച്ചു നേരം അന്തംവിട്ടിരുന്നു....
"അതായത്, നീ പറയണ സംഭവം നടക്കുന്നത് നമ്മുടെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ. ല്ലേ?"
"മ്മ് അതെ..."
ശരിയാണ്... ആ സമയത്താണ് മുത്തശ്ശൻ മരിച്ചത്. മരിക്കുന്നതിന് ഏതാണ്ട് ഒരു മാസം മുന്നേ പുള്ളി കിടപ്പിലായിരുന്നു... അപ്പോഴാകും ഇവൾ തകിടുമായി ചെന്നത്...
"അല്ല, എന്നിട്ട് ആ തകിട് എവിടെ?"
"ആവോ? മുത്തശ്ശൻ എന്നെ തുറിച്ചു നോക്കണത് കണ്ട് പേടിച്ചിട്ട് ഞാനതവിടെയിട്ട് പോന്നു. രണ്ടു ദിവസം കഴിഞ്ഞപ്പഴേക്ക് മുത്തശ്ശൻ മരിച്ചു. പിന്നെ ആരോടും ചോദിക്കാൻ പറ്റിയില്ല..."
"ആ വളയൊന്നു കാണിച്ചേ..."
അരവിന്ദ് വിറയോടെ ചോദിച്ചു. മൗര്യ അവന്റെ നേരെ കൈകൾ നീട്ടി. അവൻ ലോക്ക് തുറന്ന് വളയൂരി. ശരിയാണ്. അതിന്റെയുള്ളിൽ തകിടൊന്നുമില്ല....
അരവിന്ദ് അമ്പരന്ന് പോയി.... കണക്കു കൂട്ടലുകളൊന്നും ശരിയാകുന്നില്ലല്ലോ.....
മുത്തശ്ശൻ പറഞ്ഞതനുസരിച്ച് പ്രാപിച്ചു കഴിഞ്ഞാൽ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും ഊർജം നഷ്ടമായിക്കൊണ്ടേയിരിക്കും... പുരുഷനോട് വിരക്തി വരെ തോന്നിയേക്കാം... അതൊഴിവാക്കാനാണ് ഏലസ്സ് കെട്ടുന്നത്. അത് നഷ്ടപ്പെട്ടാൽ പെൺകുട്ടിക്ക് ജീവഹാനി വരെ വന്നേക്കാം....
പക്ഷേ, കല്യാണം കഴിഞ്ഞൊരു കൊല്ലം കഴിഞ്ഞപ്പോഴേക്കും മൗര്യ
💬 Comments
View all comments