0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 35.7K

ആ തകിട് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതു കഴിഞ്ഞിന്നു വരെ എത്ര കളി കളിച്ചെന്ന് തനിക്കുമറിയില്ല അവൾക്കുമറിയില്ല. എന്നിട്ടും ഇവൾ പയറു പോലെ ഓടി നടന്നല്ലോ...!

ഭസ്മത്തിന്റെ കാര്യവും ഏതാണ്ട് ഇതു പോലെയാണ്. അന്ന് വിഷുവിന്റെ പിറ്റേന്ന് ആദ്യമായി ഉപയോഗിച്ചതല്ലാതെ ആ ചെപ്പ് പോലും താൻ തൊട്ടിട്ടില്ല. എന്നിട്ടും മൗര്യക്ക് ഒരു വട്ടം പോലും തന്നോട് മടുപ്പ് വന്നിട്ടില്ല.....

എന്തോ..... ഒരു പന്തികേടുണ്ട്....

"എല്ലാം വെറുതെയാ അരവിന്ദേട്ടാ.... മുത്തശ്ശൻ നിങ്ങളെ പറ്റിച്ചതാ..."

മൗര്യ അരവിന്ദിന്റെ മനസ്സിൽ വന്നത് നിസ്സാരമായി പറഞ്ഞു.

"ഹേയ്യ് മരിച്ചു തലേന്റെ മേലെ നിൽക്കണ ആളെ പറ്റി ദോഷം പറയാതെ..."

മൗര്യ പറഞ്ഞത് കാര്യമാണെന്ന് തോന്നിയെങ്കിലും അരവിന്ദ് അവളെ വിലക്കി.

"പിന്നില്ലാതെ..... പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എങ്ങാണ്ട് തുടങ്ങിയതാ എനിക്ക് നിങ്ങളോടുള്ള ഇഷ്ടം. ഇത്രേം കഴിവുള്ള മുത്തശ്ശൻ അതും ഗണിച്ചു കണ്ട് പിടിക്കേണ്ടതല്ലേ? ഒരാളോട് Already attracted ആയിരിക്കുന്ന ഒരു പെണ്ണിനെ വശീകരിക്കാൻ പിന്നെയും ഇമ്മാതിരി പൂജ നടത്തണത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല...."

മൗര്യക്ക് ചിരിയും വരുന്നുണ്ടായിരുന്നു.

"എന്തോന്ന്???"

അരവിന്ദിന് ഞെട്ടലിന് മേലെ ഞെട്ടലായിരുന്നു... അവനാദ്യമായാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്... മൗര്യ വശീകരണത്തിൽ വീണതാണ് എന്നുറച്ചു വിശ്വസിച്ചിരുന്നത് കൊണ്ട് 'നിനക്കെന്നു തൊട്ടാ എന്നെ ഇഷ്ടമായതെന്നുള്ള ' പൈങ്കിളി ചോദ്യമൊന്നും ഇന്ന് വരെ ചോദിക്കാൻ നിന്നിട്ടില്ല...

"ആ.... കാര്യം....എനിക്ക് അരവിന്ദേട്ടനെ പണ്ടേ ഇഷ്ടായിരുന്നു.... ഭയങ്കര ബുദ്ധിയും പിന്നെ ഭയങ്കര പൊക്കവും. അന്നത്തെ എനിക്ക് പ്രേമം തോന്നാൻ ഈ quality ഒക്കെ മതിയാരുന്നു... "

ശരിയാണ് പത്താം ക്ലാസ്സെന്നൊക്കെ പറയുമ്പോ കൊച്ച് പ്രായമല്ലേ.... അരവിന്ദ് ഓർത്തു. അവനെല്ലാം ഒന്ന് rewind

💬 Comments

View all comments