0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 36.1K

ചെയ്ത് നോക്കി. ഇത്ര നാളും കണക്ഷൻ കിട്ടാതിരുന്ന പല പോയിന്റുകളും ഇപ്പോൾ കണക്റ്റഡ് ആകുന്നതായി തോന്നി അവന്... അവന്റെ മുഖത്ത് ചിരി നിറഞ്ഞു.

"ഓഹോ.....അപ്പോ...അതായിരുന്നല്ലേ അന്ന് അടുക്കളയിട്ട് ഉമ്മ വെച്ചപ്പോ അത്ര സഹകരണം 😌😌😌."

അവൻ അവളുടെ കവിളിൽ തോണ്ടി.

"അയ്യടാ... അതതൊന്നും അല്ല... പാവല്ലേ... ഇത്രേം വയസ്സനായിട്ടും ഒരാളേം ഉമ്മ വെക്കാൻ കിട്ടാതെ നടക്കുവല്ലേ എന്നോർത്തപ്പോ സമ്മതിച്ചതാ..."

മൗര്യ അവന്റെ കയ്യിൽ നുള്ളി....

"ഉവ്വാ..... എന്നിട്ട് പ്രേമിക്കാനും കെട്ടിമറിയാനും ഒക്കെ ഈ വയസ്സനെ തന്നെ വേണമായിരുന്നു കുഞ്ഞുവാവക്ക്... "

അവൻ അവളെ എടുത്തു മടിയിലേക്കിട്ടു കൊണ്ട് പറഞ്ഞു.

"ഈ കാര്യത്തിനാണോ എന്റെ അരവിന്ദേട്ടൻ ഇത്ര പേടിച്ചത്?"

അവൾ അവന്റെ മൂക്കിൽ തോണ്ടി.

"നിനക്കറിയില്ല മൗര്യേ... ബോധം ഇല്ലാത്തൊരു സമയത്ത് അങ്ങനൊരു അബദ്ധത്തിനു തലവെച്ച് കൊടുക്കുകേം ചെയ്തു, എന്നും വെച്ച് നിന്റെ ജീവിതം എന്റെ ചുറ്റും ഇങ്ങനെ കറങ്ങി കറങ്ങി തീരുന്നത് കണ്ട് നിൽക്കാൻ പറ്റണ്ടേ?"

മൗര്യ കുറച്ചു നേരം ആലോചനയിലാണ്ടു.... പെട്ടന്ന് എന്തോ ഓർത്തു പേടിച്ചെന്ന പോലെ എണീറ്റിരുന്നു....

"അപ്പൊ, മുത്തശ്ശന്റെ മന്ത്രം ഫലിച്ചിരുന്നെങ്കിലോ.... 🥺🥺🥺🥺🥺???? ഞാനെന്തായിപ്പോയേനെ?"

അവൾ ഭയത്തോടെ അരവിന്ദനെ നോക്കി....

അരവിന്ദ് അവളുടെ കണ്ണുകളിലേക്ക് വേദനയോടെ നോക്കി....

"ഫലിച്ചിരുന്നെങ്കിൽ നീ എന്റടുത്തു ഭയങ്കര obsessed ആയേനെ....... ആ തകിട് കളഞ്ഞ് പോയ സമയത്ത് നിനക്ക് വല്ലതും പറ്റിപ്പോയേനെ....."

"ദുഷ്ടാ..... 😤😤😤😤"

അവൾ അവന്റെ ചുമലിലൊന്നടിച്ചു....

"ഞാൻ പറഞ്ഞില്ലേ ചിന്നൂ.... ഈ പൂജ കഴിയുന്ന വരെ മുത്തശ്ശൻ എന്നോടിതൊന്നും പറഞ്ഞില്ല.... എല്ലാം കഴിഞ്ഞാണ് ഓരോന്ന് വെച്ചു പറഞ്ഞു തരുന്നത്.... ഇതെല്ലാം നേരത്തേ അറിഞ്ഞെങ്കിൽ ഞാൻ

💬 Comments

View all comments