Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]
കള്ളക്കഥയും പറഞ്ഞിരുന്ന നേരത്ത് പരിപാടി തുടങ്ങിയെങ്കിൽ ഈ നേരം കൊണ്ട് ഒന്നൂടെ ചെയ്യാരുന്നു 😤😤😤.... "
അവൾ അരവിന്ദിന്റെ വയറിനിട്ടൊരു കുത്തു കൊടുത്തു കൊണ്ട് ബാത്‌റൂമിലേക്കോടി...
"ഡീ കള്ളക്കഥയെന്നോ!!! ഇതൊക്കെ നടന്നതാ.... "
എവിടെ നിന്നോ ഒരു മുണ്ട് തേടിപ്പിടിച്ചുടുക്കുന്നതിനിടയിലും അരവിന്ദ് അവളോട് വിളിച്ചു പറഞ്ഞു.....
"തേങ്ങാ... എനിക്ക് പണ്ടേ അറിയാരുന്നു മന്ത്രവാദമൊക്കെ ഉടായിപ്പാണെന്ന്. ഹെന്തായാലും സ്വന്തം മുത്തശ്ശൻ തന്നെ ചെയ്ത് തന്നോണ്ട് ഉപകാരണ്ടായി 😂😂😂... അത്രേം പൈസ പോയില്ല....."
ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദത്തിനിടയിലും അവളുടെ കിലുങ്ങുന്ന ചിരി വ്യക്തമായി കേട്ടു....
ആ പറഞ്ഞതിലും കാര്യമുണ്ട്.... വേറേതേലും മന്ത്രവാദി ആയിരുന്നെങ്കിൽ ലക്ഷങ്ങൾ കയ്യീന്ന് പോയേനെ....
"ശരി ശരി...., ഞാൻ ഗേറ്റ് തുറന്നിട്ട് വരാം.. നീ വേഗം കുളിക്ക്...."
അവൻ വേഗം പുറത്തേക്കിറങ്ങി നടന്നു...
"എന്നാലും മുത്തശ്ശാ...... ഉടായിപ്പ് എന്നോട് വേണ്ടായിരുന്നു...."
മുത്തശ്ശന്റെ അസ്ഥിത്തറയെത്തിയപ്പോൾ അവൻ പിറുപിറുത്തു...... എങ്കിലുമിപ്പോൾ ഹൃദയത്തിനു മുൻപത്തെക്കാളും ഭാരം കുറവാണെന്ന് അവനറിഞ്ഞു.....
താനറിയുന്നതിനും മുന്നേ തന്നെ മൗര്യ തന്റെ സ്വന്തമായിരുന്നു.... അവളുടെ സ്നേഹം നേടാൻ ഒരു മന്ത്രത്തിന്റെയും ആവശ്യമില്ല.... അവളെ തന്നിലേക്കടുപ്പിച്ചു ചേർക്കാൻ ഒരു പൂട്ടിന്റെയും ആവശ്യമില്ല.....
ഏറെ നാളുകൾക്കു ശേഷം അവൻ സമാധാനമായി ചിരിച്ചു....
(അവസാനിച്ചു.)
💬 Comments
View all comments