Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]
കാണാതെ മരിയയ്ക്കും വല്ലാത്തൊരു അസ്വസ്ഥത തോന്നിത്തുടങ്ങി.
അതേ സമയം Aleena മരിയയെ സൂക്ഷിച്ച് നിരീക്ഷിക്കുകയായിരുന്നു.
മകളെ അവൾക്ക് നന്നായി അറിയാം.
പെട്ടെന്ന് order നിർത്തിയതും, ഫോൺ നോക്കി ചിരിക്കുന്നതും, ഇടയ്ക്ക് എന്തോ ആലോചനയിൽ ഇരിക്കുന്നതും എല്ലാം Aleena ശ്രദ്ധിച്ചിരുന്നു.
എന്തോ ഒരു കാര്യം നടക്കുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
പക്ഷേ തെളിവൊന്നും ഇല്ല.
അതുകൊണ്ട് അവൾ ക്ഷമയോടെ കാത്തിരുന്നു.
ഒരു ദിവസം പിടികൂടാമെന്ന പ്രതീക്ഷയിൽ.
അതിനിടയിൽ Anu സാഹിലിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിച്ചത് സാഹിലിനെയും വേദനിപ്പിച്ചിരുന്നു.
Message അയച്ചാൽ reply ഉണ്ടാകും.
പക്ഷേ പഴയ ചൂടില്ല.
Call ചെയ്താൽ സംസാരിക്കും.
പക്ഷേ പഴയ അടുപ്പമില്ല.
അവസാനം സാഹിലും മനസ്സിൽ ഒരു തീരുമാനം എടുത്തു.
“എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് പിന്നാലെ നടക്കണം?”
അങ്ങനെ സ്വയം distance ചെയ്യാൻ അവനും ശ്രമിച്ചു.
അപ്പോഴാണ് ഒരാഴ്ചയ്ക്ക് ശേഷം മരിയയുടെ order വീണ്ടും വന്നത്.
Appil മരിയയുടെ പേര് കണ്ട നിമിഷം തന്നെ സാഹിലിന്റെ മുഖത്ത് ഒരു ചിരി വന്നു.
Order എടുത്ത് അവളുടെ വീട്ടിലേക്ക് പോകുമ്പോൾ അവന്റെ മനസ്സിലും ഒരു ആശ്വാസം ഉണ്ടായിരുന്നു.
കുറഞ്ഞത് മരിയയെ എങ്കിലും കാണാമല്ലോ.
വീട്ടിലെത്തി bell അടിച്ചപ്പോൾ door തുറന്നത് Aleena ആയിരുന്നു.
Aleenaയെ കണ്ട നിമിഷം തന്നെ ആ ദിവസം ജനലിലൂടെ അബദ്ധത്തിൽ കണ്ട സംഭവം സാഹിലിന്റെ മനസ്സിലേക്ക് വന്നു.
ഇതുവരെ ഒരിക്കലും അലീനയെ വേറെ ഒരു കണ്ണിൽ നോക്കിയിട്ടില്ലായിരുന്നു.
എപ്പോഴും മരിയയുടെ അമ്മ എന്ന നിലയിൽ മാത്രം.
പക്ഷേ ആ സംഭവത്തിന് ശേഷം അറിയാതെ അവന്റെ കണ്ണുകൾ Aleenaയിലേക്ക് പോകാൻ തുടങ്ങി.
💬 Comments
View all comments