0%

Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]

Author : Sahil Read All Parts 45470

അവളുടെ റൂമിൽ പോയപ്പോ തന്നെ സഹിലിനെ വിളിച്ചു.

“എടാ... എന്തായി... എന്തേലും നടന്നോ..?”

“എന്റെ control പോയി ആന്റി. .. ഞാൻ അവളെ kiss ചെയ്തു ”

“ആഹാ... എന്നിട്ടോ? അവൾക് ok ആണോ? ”

“അവൾക് positive ആയിട്ടാൻ respond ചെയ്തേ... പിന്നെ message ചെയ്യാൻ പറഞ്ഞിട്ടുണ്ട് ”

“അടിപൊളി.. അപ്പൊ എന്റെ plan success.... അല്ലേടാ ”

“അതെ അതെ... എന്റെ ആന്റി പൊളി alle”

ഞാൻ ഒന്ന് സുഗിപ്പിച്ചു. ..

“പോടാ... അവളെ കിട്ടിയാൽ നീ എന്നെ മറക്കുമോ?”

“ഇല്ല എന്റെ ആന്റി.... ആന്റിയെ അത്രേ വേഗം മറക്കാൻ പറ്റുമോ? ”

“മറന്നാൽ അതിനുള്ള പണി ഞാൻ തരും ”

“അയ്യോ വേണ്ട... അടിയൻ മറക്കില്ല ”

.........

സാഹിൽ പോയതിന് ശേഷം മരിയയുടെ മനസ്സ് ആകെ ആവേശത്തിലായിരുന്നു.

ഇത്രയും നാളുകൾക്ക് ശേഷം അവനെ നേരിൽ കണ്ടതിന്റെ സന്തോഷം ഇപ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നു. അവനോട് സംസാരിച്ചതും, അവന്റെ മുഖം കണ്ടതും, അവൻ വീണ്ടും message ചെയ്യാൻ പറഞ്ഞതുമെല്ലാം അവൾ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.

പക്ഷേ ഒരു കാര്യം മാത്രം അവളെ അലട്ടുന്നുണ്ടായിരുന്നു.

അമ്മ.

അമ്മയെ എതിർത്ത് ഒന്നും ചെയ്യാൻ അവൾക്ക് കഴിയില്ലായിരുന്നു. ഇത്രയും നാൾ സാഹിലിൽ നിന്ന് അകന്നുനിന്നതിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു.

എന്നാൽ അലീനയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് ഇതെല്ലാം നടക്കുന്നതെന്ന് മരിയക്ക് അറിയില്ലായിരുന്നു.

കുറച്ച് നേരം ആലോചിച്ച ശേഷം അവൾ അലീനയുടെ മുറിയിലേക്ക് നടന്നു.

“അമ്മേ… എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താടി?”

“ഞാനും ആ delivery boy-യും തമ്മിൽ അങ്ങനെ serious ആയിട്ടൊന്നും ഉണ്ടായിരുന്നില്ല.”

അലീന ഉള്ളിൽ ചിരിച്ചെങ്കിലും അത് പുറത്തുകാണിച്ചില്ല.

“പിന്നെ? ഇതൊക്കെ നിനക്ക് തമാശയാണോ?”

“ഈ കാലത്ത് അതൊന്നും വലിയ കാര്യമല്ല അമ്മേ. അവനും അത് അറിയാം. അമ്മ പേടിക്കണ്ട.”

💬 Comments

View all comments